കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമബംഗാളിലെ ഡാർജിലിങ്ങിലുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ 23 ആയി ഉയർന്നു. മിരിക്, സുഖിയ പോഖ്റി എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി മമത ബാനർജി ഡാർജിലിങ് സന്ദർശിച്ചേക്കുമെന്നാണ് സൂചന.
അനേകമാളുകളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ താൻ അങ്ങേയറ്റം ദുഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

എല്ലാവിധ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് പലയിടങ്ങളിലേക്കുമുള്ള റോഡ് ഗതാഗതവും തടസ്സം നേരിട്ടു. മണ്ണിടിച്ചിലിൽ പല പ്രദേശങ്ങളിലും വിനോദസഞ്ചാരികൾ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

Related Posts