സ്‌കൂള്‍ ബസിന് ട്രെയിനിടിച്ച് തമിഴ്നാട്ടിലെ കടലൂരില്‍ 3 കുട്ടികള്‍ മരിച്ചു. മറ്റു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടമുണ്ടായത് കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ്. ആളില്ലാ ലെവല്‍ ക്രോസിലായിരുന്നു അപകടം. ട്രെയിന്‍ ദൂരെ നിന്ന് വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്‍റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഡ്രൈവറും 10 കുട്ടികളും ആയയും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts