കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ ഡെന്‍റല്‍ കോളേജിനോട് ചേര്‍ന്ന, സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കാലപ്പഴക്കമുള്ള സംരക്ഷണ ഭിത്തിയാണിത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കല്ലുകള്‍ വീണ് കേടുപാടുകള്‍ ഉണ്ടായി. 2 കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്‌കൂളിലെ കുട്ടികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ പകല്‍സമയത്ത് കടന്നുപോകുന്ന ഇടവഴിയാണിതെന്നും നാട്ടുകാർ പറഞ്ഞു. മതില്‍ ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണെന്ന് മുന്‍പേ പരാതി ഉയര്‍ന്നിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. ഈ സംരക്ഷണ ഭിത്തിയുടെ അവസാനഭാഗത്തു നിന്ന് കഴിഞ്ഞവര്‍ഷം വലിയൊരു കല്ല് താഴേക്ക് വീണിരുന്നു.

Related Posts