ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ്: ഇന്ത്യ – പാക്ക് പോരാട്ടം നാളെ
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ സ്വർണ മെഡൽ പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും നാളെ ഏറ്റുമുട്ടും. സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ വെറും 45 റൺസിന് പുറത്താക്കി ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു. എന്നാൽ നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിന് മഴ തടസ്സമാകുമോയെന്ന ആശങ്കയിലാണ്
സ്മിത്ത് മച്ചാര്‍ ‘യഥാർത്ഥ ഹീറോ’; പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് സ്മിത്ത് മച്ചാര്‍. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും, പ്രധാനമന്ത്രിമായി സംസാരിക്കാന്‍ കഴിഞ്ഞത് ആശ്വാസമായെന്നും ആശുപത്രി കിടക്കയില്‍ നിന്ന് വിഡിയോ കോളിലൂടെ സ്മിത്ത് മച്ചാര്‍ പ്രതികരിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്‍റെ ധീരതയിലൂടെ ഒരിക്കല്‍ കൂടി അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കത്തികുത്തില്‍ പിടഞ്ഞപ്പോഴും കോക്ക് പിറ്റ് വാതില്‍ തുറന്നിട്ട് സഹപൈലറ്റിന്‍റെ ക്രൂരതയില്‍ നിന്ന് 174
ബാംഗളൂരിൽ നിര്യാതയായി
പത്തനംതിട്ട റാന്നി സ്വദേശിനി ഏലിയാമ്മ വർഗീസ് (86) ബാംഗ്ലൂർ ഉദയനഗറിൽ നിര്യാതയായി ഭർത്താവ് : പരേതനായ ടി വി വർഗീസ്മക്കൾ : ജെയ്‌മോൾ, ജൂലീപേരമക്കൾ: ടാനിയ, ജോ, ബിവിൻ, ബ്ലെസി സംസ്കാരം ഞായറാഴ്‌ച 2.30ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ നടക്കും.
ഏഷ്യൻ ഗെയിംസിൽ സെപക് താക്രോയിൽ ഇന്ത്യയ്ക്ക് ചരിത്ര വെങ്കലം
ഏഷ്യൻ ഗെയിംസിൽ സെപക് താക്രോയിൽ ഇന്ത്യയ്ക്ക് ആദ്യമായി മെഡൽ. പുരുഷന്മാരുടെ ക്വാഡ്രന്റ് ടീം വിഭാഗത്തിലാണ് ഇന്ത്യൻ സംഘം വെങ്കലം നേടിയത്. സെമിഫൈനലിൽ ജപ്പാനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് വെങ്കല മെഡൽ ലഭിച്ചത്. ജപ്പാനെതിരായ സെമിയിൽ 0-2നായിരുന്നു ഇന്ത്യയുടെ തോൽവി. 12-15, 13-15 എന്ന സ്കോറിന് ഇരു സെറ്റുകളും നഷ്ടമായി. രണ്ട് സെറ്റുകളിലും മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ജപ്പാനെ മറികടക്കാനായില്ല. ഇതോടെ ഏഷ്യൻ ഗെയിംസ് സെപക് താക്രോയിൽ ഇന്ത്യ ചരിത്രത്തിലെ ആദ്യ മെഡൽ
ജന്തർമന്ദറിൽ പ്രതിഷേധം ശക്തമാകുന്നു: എംഎ ബേബി അടക്കമുള്ളവരെ അറസ്റ്റുചെയ്തു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമായി. ഡിവൈഎഫ്ഐ, എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെ നേതൃത്വത്തിൽ ജന്തർമന്ദറിലേക്ക് നടത്തിയ മാർച്ചിനിടെയാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും വിലക്ക് ലംഘിച്ച് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, എ.എ. റഹീം എംപി, ജെയ്ക് സി. തോമസ് എന്നിവരെ പൊലീസ്
ബോക്‌സിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം; ലവ്‌ലിനയ്ക്ക് ജന്മദിന സമ്മാനം
മേരി കോമിനു ശേഷം ബോക്‌സിങ്ങിൽ ഇന്ത്യയ്ക്കായി സ്വർണനേട്ടം സ്വന്തമാക്കി ലവ്‌ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോ വിഭാഗത്തിലാണ് താരം സ്വർണം നേടിയത്. മത്സരത്തിലുടനീളം പ്രതിരോധാത്മക തന്ത്രം പിന്തുടർന്ന ലവ്‌ലിന, എതിരാളിയായ ബാവോയുടെ ആക്രമണങ്ങളെ കൃത്യമായ കൗണ്ടർ പഞ്ചുകളിലൂടെ ചെറുത്തു. ആദ്യ രണ്ട് റൗണ്ടുകളിലും വ്യക്തമായ ആധിപത്യം പുലർത്തിയ താരം മൂന്നാം റൗണ്ടിൽ വിജയം ഉറപ്പിച്ചു. ജന്മദിനത്തിൽ തന്നെ സ്വർണം നേടിയതോടെ ലവ്‌ലിനയുടെ നേട്ടത്തിന് ഇരട്ടി മധുരമായി. ഇന്ത്യയുടെ ആകെ സ്വർണ
ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ ഈ മാസം മുതൽ; സമയക്രമം പ്രഖ്യാപിച്ചു
രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപനം. ബെംഗളൂരു–മുംബൈ റൂട്ടിലോടുന്ന ട്രെയിനിൻ്റെ സമയക്രമവും റെയിൽവേ പുറത്തുവിട്ടു. ബെംഗളൂരുവിൽ നിന്ന് രാത്രി 10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 1.50ന് മുംബൈയിലെത്തും. മുംബൈയിൽ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 2.50ന് ബെംഗളൂരുവിലെത്തും. ഏകദേശം 16 മണിക്കൂറാണ് യാത്രാസമയം. അനന്ത്പൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ
മറൈൻ ഡ്രൈവിൽ പ്രതിഷേധത്തിനെത്തിയ സിജെപി സ്ഥാപകനെ പൊലീസ് തടഞ്ഞുവച്ചു
ഗാന്ധിജയന്തി ദിനത്തിൽ മറൈൻ ഡ്രൈവിൽ പ്രതിഷേധ പരിപാടി നടത്താനെത്തിയ കോക്രോച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയെ പൊലീസ് തടഞ്ഞുവച്ചു. ബാരിക്കേഡുകളും പ്ലക്കാർഡുകളുമായാണ് ദിപ്കെ സ്ഥലത്തെത്തിയത്. വനിതാ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദിപ്കെയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് വിട്ടയച്ചു. രാഷ്ട്രീയ കാര്യങ്ങൾ സംബന്ധിച്ച് ജനങ്ങളോട് സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തതിനെ തുടർന്നാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് പൊലീസ് വിശദീകരിച്ചതായി ദിപ്കെ പറഞ്ഞു.
ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ; മിക്സഡ് റിക്കർവിൽ വെള്ളി
ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ. മിക്സഡ് റിക്കർവ് ഫൈനലിൽ കുങ്കും മൊഹ്ദ്–ധീരജ് ബൊമ്മദേവര സഖ്യം വെള്ളി മെഡൽ നേടി. ഫൈനലിൽ ചൈനയോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. സെമിഫൈനലിൽ ജപ്പാനെ 5–3ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. എന്നാൽ കലാശപ്പോരാട്ടത്തിൽ ചൈനയ്‌ക്കെതിരെ മികവ് ആവർത്തിക്കാനായില്ല. വനിതാ റിക്കർവ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. അങ്കിത ഭകത്, കീർത്തി, കുങ്കും മൊഹ്ദ് എന്നിവരടങ്ങിയ സംഘം ഫൈനലിൽ ദക്ഷിണ കൊറിയയെ 5–3ന്
അടുത്ത രണ്ട് ദിവസം ബെംഗളൂരുവിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജിബിഎയ്ക്ക് ജാഗ്രതാ നിർദേശം
അടുത്ത രണ്ട് ദിവസങ്ങളിൽ നഗരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ഉദ്യോഗസ്ഥർ സജ്ജരായിരിക്കണമെന്നും നിർദേശമുണ്ട്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണം. ലഭിക്കുന്ന പരാതികൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ മോട്ടോറുകളും പമ്പിങ് ഉപകരണങ്ങളും മുൻകൂട്ടി സജ്ജമാക്കണമെന്നും മന്ത്രി നിർദേശിച്ചു. നഗരത്തിൻ്റെ