ഏഷ്യൻ ഗെയിംസിൽ സെപക് താക്രോയിൽ ഇന്ത്യയ്ക്ക് ആദ്യമായി മെഡൽ. പുരുഷന്മാരുടെ ക്വാഡ്രന്റ് ടീം വിഭാഗത്തിലാണ് ഇന്ത്യൻ സംഘം വെങ്കലം നേടിയത്. സെമിഫൈനലിൽ ജപ്പാനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് വെങ്കല മെഡൽ ലഭിച്ചത്.
ജപ്പാനെതിരായ സെമിയിൽ 0-2നായിരുന്നു ഇന്ത്യയുടെ തോൽവി. 12-15, 13-15 എന്ന സ്കോറിന് ഇരു സെറ്റുകളും നഷ്ടമായി. രണ്ട് സെറ്റുകളിലും മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ജപ്പാനെ മറികടക്കാനായില്ല. ഇതോടെ ഏഷ്യൻ ഗെയിംസ് സെപക് താക്രോയിൽ ഇന്ത്യ ചരിത്രത്തിലെ ആദ്യ മെഡൽ സ്വന്തമാക്കി.