രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപനം. ബെംഗളൂരു–മുംബൈ റൂട്ടിലോടുന്ന ട്രെയിനിൻ്റെ സമയക്രമവും റെയിൽവേ പുറത്തുവിട്ടു.
ബെംഗളൂരുവിൽ നിന്ന് രാത്രി 10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 1.50ന് മുംബൈയിലെത്തും. മുംബൈയിൽ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 2.50ന് ബെംഗളൂരുവിലെത്തും. ഏകദേശം 16 മണിക്കൂറാണ് യാത്രാസമയം.
അനന്ത്പൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകൾ. ഇരുദിശകളിലും ആഴ്ചയിൽ ആറു ദിവസമാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ചയും മുംബൈയിൽ നിന്ന് ചൊവ്വാഴ്ചയും സർവീസ് ഉണ്ടായിരിക്കില്ല. ട്രെയിനിനായി രണ്ട് വന്ദേഭാരത് സ്ലീപ്പർ റേക്കുകൾ അനുവദിച്ചതായും റെയിൽവേ അറിയിച്ചു.