മേരി കോമിനു ശേഷം ബോക്‌സിങ്ങിൽ ഇന്ത്യയ്ക്കായി സ്വർണനേട്ടം സ്വന്തമാക്കി ലവ്‌ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോ വിഭാഗത്തിലാണ് താരം സ്വർണം നേടിയത്.

മത്സരത്തിലുടനീളം പ്രതിരോധാത്മക തന്ത്രം പിന്തുടർന്ന ലവ്‌ലിന, എതിരാളിയായ ബാവോയുടെ ആക്രമണങ്ങളെ കൃത്യമായ കൗണ്ടർ പഞ്ചുകളിലൂടെ ചെറുത്തു. ആദ്യ രണ്ട് റൗണ്ടുകളിലും വ്യക്തമായ ആധിപത്യം പുലർത്തിയ താരം മൂന്നാം റൗണ്ടിൽ വിജയം ഉറപ്പിച്ചു.

ജന്മദിനത്തിൽ തന്നെ സ്വർണം നേടിയതോടെ ലവ്‌ലിനയുടെ നേട്ടത്തിന് ഇരട്ടി മധുരമായി. ഇന്ത്യയുടെ ആകെ സ്വർണ മെഡൽ നേട്ടം ഇതോടെ 12 ആയി.

Related Posts