പട്ടം പറത്താൻ ഉപയോഗിക്കുന്ന മാഞ്ച നൂൽ കഴുത്തിൽ കുരുങ്ങി; ബെളഗാവിയിൽ 19കാരന് ദാരുണാന്ത്യം
ദേശീയപാതയ്ക്ക് സമീപം ബെളഗാവിയിൽ മാഞ്ച നൂൽ കഴുത്തിൽ കുരുങ്ങി മുറിവേറ്റ 19കാരനായ വിദ്യാർഥി മരിച്ചു. മഹന്തേഷ് നഗർ സ്വദേശി ധ്രുവ് കർജഗിയാണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളേജിൽ ഐ.ടി.ഐ കോഴ്‌സ് പഠിച്ചുവരികയായിരുന്നു. വ്യാഴാഴ്ച പരീക്ഷ എഴുതുന്നതിനായി ബന്ധുവിൻ്റെ ബൈക്ക് വാങ്ങി കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം. ദേശീയപാതയ്ക്ക് സമീപം യാത്ര ചെയ്യുമ്പോൾ പട്ടം പറത്താൻ ഉപയോഗിച്ചിരുന്ന മാഞ്ച നൂൽ ധ്രുവിൻ്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. നൂൽ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതിനെ തുടർന്ന് അമിത
വ്യാജ 500 രൂപ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്തിരുന്ന സംഘത്തെ ബെംഗളൂരു പൊലീസ് പിടികൂടി
ബെംഗളൂരുവിൽ വ്യാജ 500 രൂപ നോട്ടുകൾ അച്ചടിച്ച് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തിരുന്ന സംഘത്തെ ചാമരാജ്പേട്ട് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, തെലങ്കാന സ്വദേശികളായ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഉൾപ്പെട്ട നാലുപേർ കൂടി ഒളിവിലാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അറസ്റ്റിലായവരിൽ നിന്ന് 21.68 ലക്ഷം രൂപയുടെ മൂല്യമുള്ള 4,337 വ്യാജ 500 രൂപ നോട്ടുകൾ പിടിച്ചെടുത്തു. വ്യാജ നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റിങ് ഉപകരണങ്ങൾ, ഒരു കാർ, എട്ട്
നമ്മ മെട്രോ പിങ്ക് ലൈൻ ആദ്യഘട്ടം ഈ മാസം തുറന്നേക്കും; സുരക്ഷാ പരിശോധന 6 മുതൽ
ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈൻ ആദ്യഘട്ടമായ കലേന അഗ്രഹാര–താവരക്കരെ പാത തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 6 മുതൽ 8 വരെ മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന നടക്കും. പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ ഈ മാസം തന്നെ 7.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് പാതയിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. നിർമാണം പൂർത്തിയായിട്ടും പാത തുറന്നുകൊടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രദേശവാസികൾ പ്രതീകാത്മക ഉദ്ഘാടനം
ഗാന്ധിജയന്തി ദിനത്തിൽ യുവധാര വെൽഫെയർ അസോസിയേഷൻ്റെ ശുചീകരണ പ്രവർത്തനം
ഗാന്ധിജയന്തിയോടനുബന്ധിച്ച് യുവധാര വെൽഫെയർ അസോസിയേഷൻ, ജിഗണിയുടെ നേതൃത്വത്തിൽ കല്ലുവാള പഞ്ചായത്ത് പരിധിയിലെ മാന്തലിംഗപുരയിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജി മോൻ എൻ.വി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി രതീഷ് സി.ആർ, ട്രഷറർ രമേശ് കുമാർ, കമ്മിറ്റി അംഗങ്ങളായ വിനിഷ്, അനീഷ് കുമാർ, ശിവകുമാർ, ഋധിക അനീഷ്, അബ്ദുൾ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി. ഏകദേശം ഒന്നര കിലോമീറ്റർ റോഡ് യുവധാര വളണ്ടിയർമാർ ശുചീകരിച്ചു. ഈ പ്രവർത്തനത്തിൽ തദ്ദേശവാസികളും
ശാന്താ മേനോൻ്റെ കവിതാ സമാഹാരം ‘നീലത്തൂവലുള്ള പക്ഷി’ പ്രകാശനം ചെയ്തു
എഴുത്തുകാരി ശാന്താ മേനോൻ്റെ കവിതാ സമാഹാരമായ ‘നീലത്തൂവലുള്ള പക്ഷി’ പ്രകാശനം ചെയ്തു. യെലഹങ്കയിലെ അരുൺ പാറ്റിയോസ് ക്ലബ്ബ് ഹൗസിൽ നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി പുസ്തകം പ്രകാശനം ചെയ്തു. സമാഹാരത്തിലെ കവിതകളുടെ ആസ്വാദനഭംഗിയും ആഴമേറിയ അർത്ഥതലങ്ങളും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു. പ്രാർത്ഥനയോടെയും ഭദ്രദീപം കൊളുത്തിയുമാണ് പരിപാടിക്ക് തുടക്കമായത്. കവയിത്രി രമാ പ്രസന്ന പിഷാരടി കവിതകളിലെ ഭാവാത്മകതയും കവിയുടെ മനോവ്യാപാരങ്ങളും അവതരിപ്പിച്ചു. അഡോർ പബ്ലിഷിങ് ഹൗസിനെ
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ 700ലധികം പേർ കസ്റ്റഡിയിൽ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) നടത്തിയ പ്രതിഷേധത്തിൽ ഡൽഹിയിൽ 700ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ ഡൽഹി മുഖ്യമന്ത്രി അതിഷി, ആം ആദ്മി പാർട്ടി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് എന്നിവരുൾപ്പെടെയുള്ള നേതാക്കളും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. ഗ്യാനേഷ് കുമാറിൻ്റെ രാജിക്ക് പുറമേ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടി നിർത്തിവയ്ക്കുക, ജനുവരിയിലെ വോട്ടർപട്ടിക പുനഃസ്ഥാപിക്കുക, വിഷയത്തിൽ
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. അസോസിയേഷൻ ഓഫീസിൽ രാവിലെ 10ന് നടന്ന പരിപാടിയിൽ മുതിർന്ന അംഗം മധുസൂദനൻ നമ്പൂതിരി ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് രമേശ് കുമാർ, ചെയർമാൻ ഡി.ആർ.കെ. പിള്ള, ജനറൽ സെക്രട്ടറി രാഗേഷ് എന്നിവർ ഗാന്ധിജിയെ അനുസ്മരിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുമെന്ന് അംഗങ്ങൾ പ്രതിജ്ഞയെടുത്തു. അസോസിയേഷൻ വൈറ്റ്ഫീൽഡ് ബ്രാഞ്ച് കോർഡിനേറ്റർ മുരളീധരൻ ‘ഗ്ലിറ്ററിംഗ് ഗാന്ധി’
കർണാടക മലയാളി കോൺഗ്രസ്സ് ഗാന്ധിജയന്തി ആഘോഷിച്ചു
കർണാടക മലയാളി കോൺഗ്രസ് ബാംഗ്ലൂർ 157മത് ജയന്തി ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എംജി റോഡിൽ ഉള്ള ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു. കെ എംസി സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ, സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ എന്നിവർ അനുസ്മരണത്തിനു നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികൾ ആയ ഡാനി ജോൺ, രാജീവൻ കളരിക്കൽ, സോമരാജൻ, ഷാജി ജോർജ്, നിമ്മി രവീന്ദ്രൻ, ഓസ്റ്റിൻ ഡാനി എന്നിവർ
ഓൺസ്റ്റേജ് ജാലഹള്ളിയുടെ തീറ്റ മഹോത്സവത്തിൽ ആവേശപ്പോരാട്ടം
ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ സംഘടിപ്പിച്ചു. ചിക്കബാനവാര മേദരഹള്ളിയിലെ പ്രകാശ് റെഡി ഗാർഡനിൽ നടന്ന ആവേശകരമായ തീറ്റ മത്സരത്തിൽ വിജേഷ് ബാലകൃഷ്ണൻ ഒന്നാം സ്ഥാനം നേടി. 5,000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം നേടിയ വിനു 3,000 രൂപയും ട്രോഫിയും സ്വന്തമാക്കി. മൂന്നാം സ്ഥാനം നേടിയ രമേശ് സി നായർ 2,000 രൂപയും ട്രോഫിയും കരസ്ഥമാക്കി. പിന്നീട് നടന്ന ഒറ്റക്കാലിൽ നിൽപ്പ് മത്സരത്തിൽ സന്ധ്യ മോഹൻ,
44 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം
ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയെ 1-0ന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണം സ്വന്തമാക്കി. 1982ന് ശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം നേടുന്ന ആദ്യ സ്വർണമാണിത്. ഒറ്റഗോളിൻ്റെ ലീഡ് അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ചാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. സമനിലയ്ക്കായി ചൈന ശക്തമായ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. ചൈനയുടെ തുടർച്ചയായ തിരിച്ചുവരവ് ശ്രമങ്ങളെയും ഇന്ത്യ ഫലപ്രദമായി തടഞ്ഞു.