ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. അസോസിയേഷൻ ഓഫീസിൽ രാവിലെ 10ന് നടന്ന പരിപാടിയിൽ മുതിർന്ന അംഗം മധുസൂദനൻ നമ്പൂതിരി ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
പ്രസിഡണ്ട് രമേശ് കുമാർ, ചെയർമാൻ ഡി.ആർ.കെ. പിള്ള, ജനറൽ സെക്രട്ടറി രാഗേഷ് എന്നിവർ ഗാന്ധിജിയെ അനുസ്മരിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുമെന്ന് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
അസോസിയേഷൻ വൈറ്റ്ഫീൽഡ് ബ്രാഞ്ച് കോർഡിനേറ്റർ മുരളീധരൻ ‘ഗ്ലിറ്ററിംഗ് ഗാന്ധി’ എന്ന ആശയത്തിൽ രൂപകൽപ്പന ചെയ്ത ഗാന്ധിജിയുടെ കലാസൃഷ്ടിയും ചടങ്ങിൽ പ്രദർശിപ്പിച്ചു.