കുന്ദലഹള്ളി കേരളസമാജത്തിൻ്റെ വാർഷിക പൊതുയോഗം സമാപിച്ചു. യോഗത്തിൽ പ്രസിഡണ്ട് രജിത്ത് ചെനാരത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത് കോടോത്ത് അവതരിപ്പിച്ച കഴിഞ്ഞ വർഷത്തെ സെക്രട്ടറി റിപ്പോർട്ടും സാമ്പത്തികാവലോകന കണക്കുകളും പൊതുയോഗം അംഗീകരിച്ചു.
തുടർന്ന് നടന്ന പൊതുചർച്ചയിൽ ക്രീയാത്മകമായി അംഗങ്ങൾ പങ്കെടുത്തു. യു കെ അത്തിക്കൽ, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ 2026 – 28 വർഷങ്ങളിലേക്കുള്ള സമാജത്തിൻ്റെ പ്രവർത്തനങ്ങൾക്കായി ഇരുപത്തഞ്ച് പ്രവർത്തകസമിതി അംഗങ്ങളേയും യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് ശാന്ത എൻ കെ നന്ദി അർപ്പിച്ചു. പുതിയ പ്രവർത്തകസമിതി, തങ്ങളുടെ ആദ്യത്തെ യോഗം ചേർന്ന് അടുത്ത രണ്ടുവർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി.
ഭാരവാഹികളായി
രജിത്ത് ചെനാരത്ത് (പ്രസിഡണ്ട്)
ശാന്ത എൻ കെ, നാരായണദാസ് (വൈസ് പ്രസിഡണ്ടുമാർ)
അജിത് കോടോത്ത് (ജനറൽ സെക്രട്ടറി)
രാജേഷ് കെ, മഹേഷ് എ ആർ (ജോയിന്റ് സെക്രട്ടറിമാർ)
രാജീവ് വി എം (ട്രഷറർ)
ഹരിപ്രസാദ് കെ (ജോയിന്റ് ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.