പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 8-ാമത് എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ ഇന്റർ-സ്കൂൾ ക്വിസ് മത്സരം നവംബർ 15ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12:30 വരെ അബ്ബിഗരെയിലുള്ള ശ്രീ അയ്യപ്പ എഡ്യുക്കേഷൻ സെന്റർ (CBSE) സ്‌കൂളിൽ നടക്കും.

ബെംഗളൂരുവിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓരോ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാൻ അവസരം. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രവേശനഫീസ് ഉണ്ടായിരിക്കുന്നതല്ല.

വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ്, ട്രോഫി, മെമെന്റോ എന്നിവ സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. മത്സരത്തിനു ശേഷം ഉച്ചഭക്ഷണം ഉണ്ടായിരിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂളുകൾ നവംബർ 5ന് മുമ്പായി രണ്ട് വിദ്യാർത്ഥികളെ നാമനിർദേശം നൽകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 93428 47610, 93419 60055, 96638 33555.

Related Posts