കർണാടക മലയാളി കോൺഗ്രസ് ബാംഗ്ലൂർ 157മത് ജയന്തി ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എംജി റോഡിൽ ഉള്ള ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു. കെ എംസി സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ, സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ എന്നിവർ അനുസ്മരണത്തിനു നേതൃത്വം നൽകി.

സംസ്ഥാന ഭാരവാഹികൾ ആയ ഡാനി ജോൺ, രാജീവൻ കളരിക്കൽ, സോമരാജൻ, ഷാജി ജോർജ്, നിമ്മി രവീന്ദ്രൻ, ഓസ്റ്റിൻ ഡാനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. വോട്ടർ പട്ടികയിൽ കൃത്രിമം നടത്തുന്ന ഇലക്ഷൻ കമ്മിഷന് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുഖ്യ ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫോട്ടോയിൽ കറുത്ത മാല അണിയിച്ചു പ്രതിഷേധിച്ചു.

Related Posts