കൊട്ടാരവളപ്പിൽ ദസറ പരിശീലനത്തിനെത്തിച്ച ആനകളെ ഇനി സന്ദർശകർക്ക് സൗജന്യമായി കാണാം. ആനകളെ കാണുന്നതിനായി വനംവകുപ്പ് ഏർപ്പെടുത്തിയിരുന്ന ടിക്കറ്റ് സംവിധാനം സർക്കാർ പിൻവലിച്ചു. ഇതുവരെ മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമായിരുന്നു പ്രവേശന നിരക്ക്. വനംമന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദേശത്തെ തുടർന്നാണ് ടിക്കറ്റ് ഒഴിവാക്കിയത്.

ഈ വർഷം ദസറ ആനകളെ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് വനംവകുപ്പ് ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയത്.

ആനകളെ കാണാനെത്തുന്നവർ പരമാവധി 20 മിനിറ്റിനുള്ളിൽ ആനക്കൂട്ടിൽനിന്ന് പുറത്തുകടക്കണമെന്നായിരുന്നു നിർദേശം. ആനകളിൽനിന്ന് കുറഞ്ഞത് രണ്ടുമീറ്റർ അകലം പാലിക്കണമെന്നും, സെൽഫി എടുക്കുന്നതും റീലുകൾ ചിത്രീകരിക്കുന്നതും ഒഴിവാക്കണമെന്നും വനംവകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ സന്ദർശകരുടെ സൗകര്യം പരിഗണിച്ച് മന്ത്രി ഇടപെട്ടതോടെയാണ് പ്രവേശന ടിക്കറ്റ് പിൻവലിച്ചത്.

Related Posts