ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്. സ്വർണ മെഡൽ നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 30 ലക്ഷം രൂപയും വെങ്കല മെഡൽ നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകുമെന്ന് മന്ത്രി അറിയിച്ചു. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള എല്ലാ കായികതാരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകും. താരങ്ങൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

മെഡൽ ജേതാക്കളുടെ പരിശീലകർക്കും പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണം നേടുന്ന താരങ്ങളുടെ പരിശീലകർക്ക് 5 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കളുടെ പരിശീലകർക്ക് 3 ലക്ഷം രൂപയും വെങ്കല മെഡൽ ജേതാക്കളുടെ പരിശീലകർക്ക് 2 ലക്ഷം രൂപയും വീതം നൽകും.

Related Posts