ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ പ്രാചി ചൗധരി വെങ്കല മെഡൽ നേടി. 53.21 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പ്രാചി മൂന്നാം സ്ഥാനത്തെത്തിയത്. ഇതോടെ അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി ലഭിച്ചു.

ഫൈനലിൽ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രാചി അവസാന ഘട്ടത്തിലും മുന്നേറ്റം നിലനിർത്തിയാണ് മൂന്നാമതായി ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ മറ്റൊരു താരം കിരൺ പഹൽ 53.41 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി അഞ്ചാം സ്ഥാനത്തെത്തി.

Related Posts