പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ പൊലീസ് ചെക്പോസ്റ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ദേര ഇസ്മായിൽ ഖാനിൽ നടന്ന ആക്രമണത്തിൽ 35 പേർക്ക് പരിക്കേറ്റു. പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

കള്ളക്കടത്ത് തടയുന്നതിനായി സ്ഥാപിച്ച ചെക്പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുഞ്ഞും ആറ് പൊലീസുകാരും ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related Posts