തരം തിരിക്കാതെ ഖര, ദ്രവ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ബെംഗളൂരു സോളിഡ് വേസ്‌റ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യുഎംഎൽ) പിഴ ഈടാക്കി തുടങ്ങി. വാണിജ്യ സ്‌ഥാപനങ്ങൾക്ക് 5000-15000 രൂപവരെയും ഗാർഹിക ഉപഭോക്താക്കൾക്ക് 1000 രൂപയുമാണ് പിഴ ഈടാക്കുന്നത്. 70% പേരും തരം തിരിച്ച് നൽകുന്നുണ്ടെന്ന് ബിഎസ്‌ഡബ്ല്യുഎംഎൽ പറഞ്ഞു. മാലിന്യം വേർതിരിച്ച് നൽകുന്നത് സംബന്ധിച്ചുള്ള ബോധവൽക്കരണം മാസങ്ങളായി നൽകുന്നുണ്ടെങ്കിലും ചിലർ ഖര, ദ്രവ മാലിന്യങ്ങൾ കൂട്ടിക്കലർത്തിയാണ് നൽകുന്നത്. എന്നാൽ പിഴ ഈടാക്കുന്നത് ആരംഭിച്ചതോടെ ഇതിലും കുറവ് വന്നിട്ടുണ്ട്.

ഖര, ദ്രവ മാലിന്യങ്ങൾ കുട്ടിക്കലർത്തി തള്ളുന്നതുകാരണം സംസ്ക്കരണ കേന്ദ്രങ്ങളിൽ ഇവ തരംതിരിക്കുന്നത് സമയനഷ്ട‌ത്തിന് കാരണമാകുന്നുണ്ട്. അതിനാലാണ് ബിഎസ്‌ഡബ്ല്യുഎംഎൽ നടപടികൾ കർശനമാക്കുന്നത്. മാലിന്യം തരം തിരിച്ച് തന്നെ ശേഖരിക്കുന്നവർക്ക് നൽകണമെന്ന ഉത്തരവ് പാലിക്കുന്നത് പരിശോധിക്കാൻ വാർഡ് അടിസ്ഥാനത്തിൽ മാർഷലുകളെയും നിയോഗിച്ചിട്ടുണ്ട്.
റോഡരികിലും നടപ്പാതകളിലും മാലിന്യം വലിച്ചെറിയുന്നത് തടയാൻ സിസിടിവി നിരീക്ഷണം വ്യാപകമാക്കിയിട്ടുണ്ട്.

Related Posts