ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിൻ്റെ മാർച്ച്; കേരള എംപിമാർ കസ്റ്റഡിയിൽ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. കോൺഗ്രസ് നേതൃത്വത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിലെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇടത് എംപിമാരെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ എ.എ.റഹീം, ജോൺ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ, വി.ശിവദാസൻ എന്നിവരും കസ്റ്റഡിയിലായി. പൊലീസ് വാഹനത്തിലേക്ക്
നെലമംഗലയിൽ ആവേശത്തിരയിളക്കി മെഗാ വടംവലി; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് കിരീടം
ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് കേരള സമാജം നെലമംഗലയുടെ മെഗാ വടംവലി മത്സരം അരങ്ങേറി. ഒക്ടോബർ 4ന് ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നിരവധി ടീമുകൾ മാറ്റുരച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ തണ്ടർ ബോയ്സ് മീനങ്ങാടി ഒന്നാം സ്ഥാനം സ്വന്തമാക്കി. സുൽത്താൻ ബോയ്സ് ബത്തേരി രണ്ടാം സ്ഥാനവും ബ്രദേഴ്സ് പറവൂർ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. വയനാട് IRE വടംവലി അസോസിയേഷൻ്റെ നേതൃത്വത്തിലായിരുന്നു മത്സരങ്ങളുടെ നിയന്ത്രണം. കേരള സമാജം നെലമംഗല
കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം സംഘടിപ്പിച്ചു
കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം ‘ഓണക്കാഴ്ചകൾ’ ഹെന്നൂർ നവജീവൻ കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. ആഘോഷങ്ങൾ സിനിമ താരം സാന്ദ്ര തോമസ് ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ സജി പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. പി സി മോഹൻ എംപി, ബി എ ബസവരാജ് എം എൽ എ, കേരള സമാജം പ്രസിഡണ്ട് ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ, ട്രഷറർ ജോർജ് തോമസ്, നന്ദിഷ റെഡ്‌ഡി എക്സ് എംഎൽഎ, കേബ്രിഡ്ജ്
ആനകളുടെ ജീവന് കാവലായി എഐ; 9 മാസത്തിൽ രക്ഷിച്ചത് 255 ആനകളെ
2026 ജനുവരി മുതൽ സെപ്റ്റംബർ വരെ ട്രെയിൻ ഇടിച്ച് ആനകൾ ചെരിയുന്നത് ഒഴിവാക്കാൻ നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ഇടപെടലിലൂടെ 255 ആനകളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ആനകളുടെ സഞ്ചാരപാതകളിൽ എഐ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം, നിരീക്ഷണം, ട്രെയിൻ വേഗനിയന്ത്രണം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. റെയിൽപാതയ്ക്ക് സമീപം ആനകളുടെ സാന്നിധ്യം കണ്ടെത്തിയാൽ ലോക്കോ പൈലറ്റുമാർക്ക് ഉടൻ മുന്നറിയിപ്പ് ലഭിക്കും. തുടർന്ന് ട്രെയിൻ വേഗം കുറയ്ക്കുകയോ ആവശ്യമായാൽ നിർത്തുകയോ ചെയ്താണ് കൂട്ടിയിടി ഒഴിവാക്കുന്നത്.
പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണം; ബസുടമകൾ സമരത്തിലേക്ക്
പ്രിയദർശിനി പദ്ധതി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകൾ സമരത്തിലേക്ക്. സമരത്തിൻ്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. പ്രിയദർശിനി പദ്ധതി മൂലം ബസുടമകളും ജീവനക്കാരും നേരിടുന്ന സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരം കാണുക, പ്രവർത്തനച്ചെലവിന് ആനുപാതികമായി ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്കിലും വർധന വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഫെഡറേഷൻ മുന്നോട്ടുവയ്ക്കുന്നത്.
കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘KKS പൊന്നോണം-2026’ പ്രൗഢഗംഭീരമായി ആഘോഷിച്ചു
കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷമായ ‘KKS പൊന്നോണം 2026 ‘ ഗംഭീരമായ പരിപാടികളാൽ ആഘോഷിച്ചു. കുന്ദലഹള്ളിയിലെ CMRIT കോളേജിലെ വേദിയായ ‘ധ്വനി’ ഈ കഴിഞ്ഞ ഞായറാഴ്ച്ച സാക്ഷ്യം വഹിച്ചത്. വിപുലവും വൈവിധ്യവും വർണ്ണാഭവുമാർന്ന കലാപരിപാടികൾക്കായിരുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച നൃത്ത-നൃത്യ-സംഗീത പരിപാടികൾ കാണികളെ ഏറെ രസിപ്പിച്ചു. രാവിലെ 9 മണിക്ക് ചെണ്ടമേളത്തോടെയായിരുന്നു തുടക്കം. പിന്നീട് കലാപരിപാടികൾ ഓരോന്നായി വേദിയിലെത്തുകയായിരുന്നു.
വൈദ്യുതി പ്രതിസന്ധി: കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി വി.ഡി.സതീശനും സണ്ണി ജോസഫും കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തും. ഇതിനായി കേന്ദ്രമന്ത്രിയുടെ സമയം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എൻടിപിസി ചെയർമാനുമായി നടത്തിയ ചർച്ച പൂർത്തിയായതായി സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിൻ്റെ വൈദ്യുതി ആവശ്യങ്ങളോട് അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുമെന്ന് എൻടിപിസി ചെയർമാൻ ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി. എൻടിപിസിയുടെ പൂളിൽനിന്ന്
ഹർമൻപ്രീത് കൗർ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ ഔദ്യോഗികമായി പിന്മാറി. ഏകദിന ലോകകപ്പ് വിജയവും ഏഷ്യൻ ഗെയിംസ് സ്വർണവും ഉൾപ്പെടെ ടീമിനെ നിരവധി ചരിത്രനേട്ടങ്ങളിലേക്ക് നയിച്ച ഹർമൻപ്രീതിൻ്റെ ക്യാപ്റ്റൻസിക്ക് ഇതോടെ വിരാമമായി. 2016ലാണ് ഹർമൻപ്രീത് പൂർണമായും ഇന്ത്യൻ വനിതാ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. വർഷങ്ങളോളം ടീമിനായി നടത്തിയ സേവനങ്ങൾക്ക് ശേഷമാണ് ക്യാപ്റ്റൻസി ഒഴിയാനുള്ള തീരുമാനം. ദീർഘകാലമായി ചർച്ച ചെയ്യപ്പെട്ടിരുന്ന മാറ്റത്തിനാണ് ഇതോടെ ഔദ്യോഗിക
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ മാർച്ച്; ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാർ ഡൽഹിയിൽ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്കായിരുന്നു പ്രതിപക്ഷ എംപിമാരുടെ മാർച്ച്. ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടയുകയായിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാൻ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. രാഹുൽ
മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്ക്രീനിൽ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 8ന്
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കായ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയറ്ററുകളിലേക്ക്. പുത്തൻ സാങ്കേതിക മികവോടെ 4Kയിൽ റീമാസ്റ്റർ ചെയ്ത ചിത്രം വ്യാഴാഴ്ച (ഒക്ടോബർ 8) മുതൽ പ്രേക്ഷകർക്ക് വീണ്ടും ബിഗ് സ്ക്രീനിൽ കാണാം. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മാണിക്യൻ്റെയും കാർത്തുമ്പിയുടെയും കഥയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയദർശൻ തന്നെ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, കുതിരവട്ടം