കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി വി.ഡി.സതീശനും സണ്ണി ജോസഫും കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തും. ഇതിനായി കേന്ദ്രമന്ത്രിയുടെ സമയം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എൻടിപിസി ചെയർമാനുമായി നടത്തിയ ചർച്ച പൂർത്തിയായതായി സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിൻ്റെ വൈദ്യുതി ആവശ്യങ്ങളോട് അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുമെന്ന് എൻടിപിസി ചെയർമാൻ ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി. എൻടിപിസിയുടെ പൂളിൽനിന്ന് കേരളത്തിന് കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ചർച്ചയിൽ ഉന്നയിച്ചു. നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടലുകളാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.