ബെംഗളൂരു മാറത്തഹള്ളിയിൽ പ്രവർത്തിച്ചിരുന്ന പാസ്‌പോർട്ട് സേവാകേന്ദ്രം മാറ്റി; ഇനി സേവനം വൈറ്റ്ഫീൽഡിൽ
ബെംഗളൂരു മാറത്തഹള്ളി ദേവരബീസനഹള്ളിയിലെ ഔട്ടർ റിംഗ് റോഡിൽ പ്രവർത്തിച്ചിരുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി. റീജിയണൽ പാസ്‌പോർട്ട് ഓഫീസ് (RPO) ആണ് ഇക്കാര്യം അറിയിച്ചത്. ഇനി വൈറ്റ്ഫീൽഡ് ഇ.പി.ഐ.പി സോണിലെ നല്ലൂരഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ജി.എം ടെക് പാർക്കിലായിരിക്കും പാസ്‌പോർട്ട് സേവാ കേന്ദ്രം പ്രവർത്തിക്കുക. പുതിയ കേന്ദ്രത്തിൽ സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. മാരത്തഹള്ളി കേന്ദ്രത്തിൽ നേരത്തെ അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർ അനുവദിച്ച തീയതിയിലും സമയത്തും വൈറ്റ്ഫീൽഡിലെ
നൈജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് 32 മരണം
തെക്കൻ നൈജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് 32 പേർ മരിച്ചു. 25 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന് നൈജീരിയൻ പ്രസിഡണ്ട് ബോല ടിനുബു സ്ഥിരീകരിച്ചു. എദോ സംസ്ഥാനത്തുനിന്ന് ലാഗോസിലേക്ക് പതിവ് ദൗത്യത്തിൻ്റെ ഭാഗമായി പറന്നുയർന്ന എടിആർ 42 വിമാനമാണ് ഒണ്ടോ സംസ്ഥാനത്തെ ഇഗ്ബോക്കോഡ മേഖലയിൽ അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാവിലെ ഒമ്പതോടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. യാത്രയുടെ പകുതിയോളം പിന്നിട്ട ശേഷമായിരുന്നു അപകടം. നാവികസേനാ
കൃഷിയുണ്ട്, വീടുണ്ട്, വിവാഹത്തിന് പെൺകുട്ടിയില്ല; കർണാടക മുഖ്യമന്ത്രിയോട് പരാതി
റോഡ്, കുടിവെള്ളം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങളുമായി ജനസമ്പർക്ക പരിപാടികളിൽ ആളുകൾ എത്താറുണ്ട്. എന്നാൽ കർണാടകയിലെ ഒരു ജനസമ്പർക്ക പരിപാടിയിൽ കർഷക യുവാക്കൾക്ക് വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്താൻ സർക്കാർ സഹായിക്കണമെന്ന ആവശ്യവുമായി ഒരാൾ മുഖ്യമന്ത്രിയെ സമീപിച്ചത് ശ്രദ്ധേയമായി. മൈസൂരു ജില്ലയിലെ പിരിയാപട്ടണയിൽ ഒക്ടോബർ 3ന് നടന്ന ‘പ്രജാ സേവ’ പരിപാടിയിലാണ് സംഭവം. കൃഷിഭൂമിയും വീടുമുണ്ടായിട്ടും കർഷക കുടുംബങ്ങളിൽപ്പെട്ട നിരവധി യുവാക്കൾക്ക് വിവാഹം നടക്കാത്ത സാഹചര്യമാണെന്ന് പരാതിക്കാരൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട്
കർണാടകയുടെ ലക്ഷ്യം 1 ട്രില്യൺ ഡോളർ; ബെംഗളൂരുവിൽ 9 വ്യവസായ നഗരങ്ങൾക്ക് പദ്ധതി
2047ഓടെ കർണാടകയുടെ സമ്പദ്‌വ്യവസ്ഥ 1 ട്രില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഇതിൻ്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയനിൽ (BMR) ഒൻപത് പുതിയ സംയോജിത വ്യവസായ ടൗൺഷിപ്പുകൾ വികസിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. BMRDA പരിധിയിലെ പ്രദേശങ്ങൾക്കായി അടുത്ത 10–15 വർഷത്തേക്കുള്ള സമഗ്ര വികസന പദ്ധതി തയ്യാറാക്കുകയാണ്. ഗതാഗതം, വ്യവസായ വികസനം, ഭവനം, കുടിവെള്ളം, മലിനജല സംവിധാനം തുടങ്ങിയ മേഖലകൾ പദ്ധതിയുടെ ഭാഗമാകും. 2037ഓടെ സംസ്ഥാന സമ്പദ്‌വ്യവസ്ഥ 400–420 ബില്യൺ ഡോളറിലെത്തിക്കാനും
1,000 കർണാടക പബ്ലിക് സ്കൂളുകൾ വികസിപ്പിക്കാൻ കർണാടക സർക്കാർ; നവംബർ 14ന് തറക്കല്ലിടും
സംസ്ഥാനത്ത് 1,000 കർണാടക പബ്ലിക് സ്കൂളുകൾ (KPS) വികസിപ്പിക്കുന്ന പദ്ധതിക്ക് വേഗം കൂട്ടാൻ സർക്കാർ. നവംബർ 14ന് സ്കൂളുകളുടെ തറക്കല്ലിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിശദമായ പദ്ധതി റിപ്പോർട്ടുകൾക്കും ടെൻഡറുകൾക്കും ഡെപ്യൂട്ടി കമ്മിഷണർമാർക്ക് അനുമതി നൽകുന്ന തരത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. CSR ഫണ്ട് ഉപയോഗിച്ച് 100 KPS സ്കൂളുകൾ കൂടി വികസിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിൽ 60 സ്കൂളുകൾ ഏറ്റെടുത്ത് വികസിപ്പിക്കാൻ കമ്പനികൾ
ബെംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത കേൾവിക്കുറവുള്ള മകളെ പീഡിപ്പിച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത കേൾവിക്കുറവുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 30കാരനായ പിതാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ഇയാൾ ബെംഗളൂരു സൗത്ത് മേഖലയിൽ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. വയറുവേദനയെ തുടർന്ന് എട്ട് വയസ്സുകാരിയെ രണ്ടാനമ്മ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലൈംഗിക പീഡനം സംശയിച്ച ഡോക്ടർമാർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു. സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടറുടെ സഹായത്തോടെ കുട്ടിയുമായി ആശയവിനിമയം നടത്തിയെങ്കിലും പ്രതിയെ വ്യക്തമായി തിരിച്ചറിയാൻ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന്
ആറാം ക്ലാസ് മുതൽ എഐ പഠനം; കർണാടകയിൽ പുതിയ പദ്ധതിയുമായി സർക്കാർ
കർണാടകയിലെ സർക്കാർ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ വിദ്യാർഥികൾക്ക് നിർമിതബുദ്ധി (AI) പരിശീലനം നൽകുന്നത് പരിഗണിക്കാൻ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിൽ ഒൻപതാം ക്ലാസ് മുതലാണ് സർക്കാർ സ്കൂളുകളിൽ എഐ പരിശീലനം നൽകുന്നത്. ഐടി വകുപ്പിൻ്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പദ്ധതി വിപുലീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സ്കൂളുകളിൽ എഐ പരിശീലനം നൽകാൻ ഗൂഗിൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തെലങ്കാനയിൽ ഗൂഗിൾ നടപ്പാക്കുന്ന സമാന പദ്ധതികൾ പഠിച്ച ശേഷം കർണാടകയിൽ
ചിക്കബെല്ലാപുരയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു
ചിക്കബെല്ലാപുരയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു. ചിന്താമണി സ്വദേശിയായ മുനിനാരായണപ്പ (60), കൊച്ചുമക്കളായ യശ്വിൻ (10), പ്രജ്ജ്വൽ (11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഹുസീനപുര ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയതായിരുന്നു മൂന്നുപേരും. ദർശനം കഴിഞ്ഞ് രാത്രിയായിട്ടും ഇവർ വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ ആശങ്കയിലായ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിലാണ് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുളത്തിൽ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുനിനാരായണപ്പയും അപകടത്തിൽപ്പെട്ടതെന്നാണ്
ഇന്ത്യ–വെസ്റ്റിൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിൻ്റെ ആവേശം മാറും മുൻപ് ഇന്ത്യൻ ട്വന്റി20 ടീം വീണ്ടും കളത്തിലേക്ക്. ഇന്ത്യ–വെസ്റ്റിൻഡീസ് അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ലക്നൗവിലെ എകാന സ്റ്റേഡിയത്തിൽ നടക്കും. ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തിയ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുന്നത്. ഏകദിന പരമ്പര നഷ്ടപ്പെട്ടതിൻ്റെ നിരാശ മറികടക്കാനാണ് വെസ്റ്റിൻഡീസ് ലക്ഷ്യമിടുന്നത്. മത്സരം രാത്രി 7ന് ആരംഭിക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാം.
വാൽപ്പാറ ബസ് അപകടം: കുറ്റപത്രം വൈകുന്നു; നഷ്ടപരിഹാര നടപടികൾ പ്രതിസന്ധിയിൽ
10 പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ ബസ് അപകടത്തിൽ തമിഴ്നാട് പൊലീസ് അന്തിമ കുറ്റപത്രം സമർപ്പിക്കാത്തത് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഇൻഷുറൻസ് നഷ്ടപരിഹാര നടപടികൾ വൈകിപ്പിക്കുന്നു. ഏപ്രിൽ 17ന് വാൽപ്പാറയിലേക്കുള്ള യാത്രയ്ക്കിടെ 13-ാം ഹെയർപിൻ വളവിലാണ് അപകടമുണ്ടായത്. പൊള്ളാച്ചിക്ക് സമീപം കടമ്പാറൈ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടത്തിൽ പാലൂർ സ്വദേശി അജിത (54), അധ്യാപകരായ തണ്ണിക്കോട് സ്വദേശി റംല (52), പാങ്ങ് ഈസ്റ്റ് സ്വദേശി സുഹറ (43), കോലത്തൂർ