ബെംഗളൂരു മാറത്തഹള്ളി ദേവരബീസനഹള്ളിയിലെ ഔട്ടർ റിംഗ് റോഡിൽ പ്രവർത്തിച്ചിരുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി. റീജിയണൽ പാസ്‌പോർട്ട് ഓഫീസ് (RPO) ആണ് ഇക്കാര്യം അറിയിച്ചത്. ഇനി വൈറ്റ്ഫീൽഡ് ഇ.പി.ഐ.പി സോണിലെ നല്ലൂരഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ജി.എം ടെക് പാർക്കിലായിരിക്കും പാസ്‌പോർട്ട് സേവാ കേന്ദ്രം പ്രവർത്തിക്കുക. പുതിയ കേന്ദ്രത്തിൽ സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

മാരത്തഹള്ളി കേന്ദ്രത്തിൽ നേരത്തെ അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർ അനുവദിച്ച തീയതിയിലും സമയത്തും വൈറ്റ്ഫീൽഡിലെ പുതിയ കേന്ദ്രത്തിൽ എത്തണം. അപ്പോയിന്റ്മെന്റിൽ മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related Posts