ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെത്തും. നഗരത്തിലെ മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ആദ്യമായി ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്‌സ് സിറ്റിയിലേക്ക് മെട്രോ ട്രെയിൻ എത്തുന്ന ആർവി റോഡ് ബൊമ്മസാന്ദ്ര പാതയിലൂടെയുള്ള സർവീസിനാണ് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പ്രധാനമന്ത്രി ഫ്ലാഗ്‌ഓഫ് ചെയ്യുന്നത

19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ എന്നു പേരിട്ട പുതിയ പാതയാണിത്. നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് 5,056 കോടി രൂപ ചെലവിലാണ്. ഈ പാതയിൽ 16 സ്റ്റേഷനുകൾ നിർമ്മിച്ചിട്ടുണ്ട്. സിൽക്ക് ബോർഡ് ജങ്ഷൻ, ഹൊസൂർ റോഡ്, ഇലക്ട്രോണിക്‌സ് സിറ്റി ജങ്ഷൻ എന്നിവിടങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന വൻ ഗതാഗതക്കുരുക്ക് മെട്രോ പാത തുറക്കുന്നതോടെ കുറയും.

ഗ്രീൻ, പർപ്പിൾ ലൈനുകളാണ് നിലവിൽ ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാതകൂടി നിർമ്മിക്കുന്നതിനുള്ള പ്രവൃത്തിക്കും പ്രധാനമന്ത്രി തുടക്കമിടും.

Related Posts