മലയാളി യുവതി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റിലായ ഭർത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷിന് കൊല്ലം സെഷൻസ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഞായറാഴ്ച പുലർച്ചെ ഷാർജയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ എമിഗ്രേഷൻ വിഭാഗം അറസ്റ്റു ചെയ്തത്.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ജുലായ് 19 നാണ് ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണത്തിനു പിന്നാലെ, ഭർത്താവ് സതീഷിന്റെ മർദ്ദനം ഉൾപ്പെടെ പീഡന ദൃശ്യങ്ങൾ തെളിവായി പുറത്തു വന്നിരുന്നു. അതുല്യയുടെ കുടുംബം നൽകിയ പരാതിയിലാണ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തത്.