മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​യും സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വുമാ​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യിൽ ചേരും. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ഇതുമായി ബന്ധപ്പെട്ട ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ബി​ജെ​പി നേ​താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‌‌‌‌പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും എ​സ്.​രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ചു പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജേ​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​യു​ക​യാ​യി​രു​ന്നു.

Related Posts