ബെംഗളൂരുലെ മില്ലേഴ്സ് റോഡിലെ മസ്ജിദ് ഇ ഖദരിയ്യയിൽ ഈദുൽ ഫിത്ർ നമസ്കാരത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു.
രാജ്യത്തിൻ്റെ പാരമ്പര്യവും മതസാഹോദര്യവും നിലനിർത്താൻ വിശ്വാസികൾക്കു കഴിയണമെന്നും ഇതിനെ തകർക്കാൻ വരുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഈദ് സന്ദേശത്തിൽ പറഞ്ഞു.
മുൻ മന്ത്രി സി.എം.ഇബ്രാഹിം, റിസ്വാൻ അർഷദ് എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് ഈദ് ആശംസ കൈമാറി.