കേരളത്തിൽ മഴ ശക്തമാകും; വ്യാഴാഴ്ച മുതൽ കാറ്റിനും ഇടിമിന്നലിനും സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി,
വയോജനങ്ങളെ ഉപദ്രവിച്ചാൽ മൂന്ന് വർഷം തടവും 50,000 രൂപ പിഴയും; സംരക്ഷണ ബിൽ നിയമസഭയിൽ
മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വയോജനങ്ങളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, വീട്ടിൽനിന്ന് ഇറക്കിവിടുക, സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുക, ആവശ്യമായ സംരക്ഷണം നൽകാതെ ഉപേക്ഷിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ. കുറ്റക്കാർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിൽ, മുതിർന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ മുഴുവൻ മുതിർന്ന പൗരന്മാരുടെയും
ആശുപത്രികളിൽ ചികിത്സാച്ചെലവുകൾ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും പ്രദർശിപ്പിക്കണം; കേന്ദ്ര നിർദേശം
ആശുപത്രികളും മറ്റ് ക്ലിനിക്കൽ സ്ഥാപനങ്ങളും ചികിത്സാ നിരക്കുകൾ ഇംഗ്ലീഷിലും അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. ചികിത്സയ്ക്കു മുൻപുതന്നെ ചെലവുകളെക്കുറിച്ച് രോഗികൾക്കും ബന്ധുക്കൾക്കും വ്യക്തമായ ധാരണ ലഭ്യമാക്കുകയും ആരോഗ്യരംഗത്തെ സാമ്പത്തിക സുതാര്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ആശുപത്രികളിൽ ചികിത്സാ നടപടികൾ, വിവിധ സേവനങ്ങൾ, പരിശോധനകൾ എന്നിവയുടെ നിരക്കുകൾ രോഗികൾക്ക് എളുപ്പത്തിൽ കാണാനും മനസ്സിലാക്കാനും കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കേണ്ടിവരും. പ്രാദേശിക ഭാഷയിൽ വിവരങ്ങൾ ലഭ്യമാകുന്നത് ഇംഗ്ലീഷ് അറിയാത്ത രോഗികൾക്കും
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ രക്ഷിക്കാൻ അട്ടിമറി നടക്കുന്നതായി സംശയം; നീതി തേടി ഗോപികയുടെ കുടുംബം
നെടുമ്പാശ്ശേരി: വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയം പ്രകടിപ്പിച്ചു. മകനുവേണ്ടി കോടീശ്വരനായ വ്യവസായിയുടെ കുടുംബം സ്വാധീനം ചെലുത്തുന്നതായാണ് ആശങ്കയെന്ന് ഗോപികയുടെ ബന്ധുക്കൾ ആരോപിച്ചു. പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയക്കരുതെന്നും നിയമപ്രകാരം പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സാധാരണ കുടുംബത്തിൽ നിന്നുള്ള ഗോപികയ്ക്ക് മരണശേഷവും വലിയ തോതിൽ സൈബർ അധിക്ഷേപം നേരിടേണ്ടിവരുന്നതായി കുടുംബം പരാതിപ്പെട്ടു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം തുന്നിക്കെട്ടിയ
ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ജന്തർ മന്തറിൽ പ്രവേശിച്ചെന്നും പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സൗരവ് ദാസ് സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. യുവതലമുറയ്ക്ക് ഇത് ഒരു സന്ദേശമാണെന്നും പ്രതിഷേധവുമായി മുന്നോട്ടുപോകാൻ കഴിയുമെന്നും അദ്ദേഹം കുറിച്ചു. ദേശീയ പതാകയുമായി പാർട്ടി പ്രവർത്തകർ
കോൺഗ്രസ് വഞ്ചിച്ചെന്ന് ആരോപണം; ഇന്ത്യാ മുന്നണി വിടുന്നതായി ഡിഎംകെ
കോൺഗ്രസിൻ്റെ ഭാഗത്തുനിന്നുണ്ടായ വഞ്ചന ചൂണ്ടിക്കാട്ടി ഇന്ത്യാ മുന്നണി വിടുന്നതായി ഡിഎംകെ. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിഷേധ പരിപാടികളിൽ ഇനി പങ്കെടുക്കില്ലെന്നും പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ ഇനി പൂർണമായും സ്വതന്ത്രമായിരിക്കുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിഎംകെ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികളും തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബി. മണികം ടാഗോർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങളുമാണ് മുന്നണി വിടാനുള്ള പ്രധാന കാരണങ്ങളായി ഡിഎംകെ ചൂണ്ടിക്കാട്ടിയത്. സഖ്യത്തിൽ തുടർന്നുകൊണ്ട്
യുവതി ജീവനൊടുക്കിയതിന് പിന്നാലെ യുവാവിനെ മർദിച്ചുകൊന്നു; അഞ്ചുപേർ അറസ്റ്റിൽ
യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ യുവാവിനെ കല്ലുകൊണ്ട് മർദിച്ചുകൊലപ്പെടുത്തി. പെരിയവിള സ്വദേശി എയ്ഞ്ചൽ (26) ജീവനൊടുക്കിയതിന് പിന്നാലെയാണ് പ്രദേശവാസിയായ ആന്റണിരാജ് (33) കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളായ അഞ്ച് പേരെ കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന എയ്ഞ്ചലിനെ മണ്ണുമാന്തി യന്ത്രത്തിൻ്റെ ഡ്രൈവറായ ആന്റണിരാജ് പ്രണയാഭ്യർഥന നടത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് ആന്റണിരാജിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ
മാസപ്പടി കേസ്: പിണറായി വിജയൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും
സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കത്തിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മരുമകനും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ സി.എം.ആർ.എൽ കമ്പനിക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകിയതായി ഇഡി കത്തിൽ പറയുന്നില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ
ബെംഗളൂരുവിൽ എഐ അശ്ലീല വിഡിയോ കാട്ടി ഭീഷണി; യുവാവിൽനിന്ന് 1.85 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട സ്ത്രീ എഐ ഉപയോഗിച്ച് നിർമിച്ച അശ്ലീല വിഡിയോ കാട്ടി ഭീഷണിപ്പെടുത്തി യുവാവിൽനിന്ന് 1.85 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. 23 വയസ്സുകാരനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസമാണ് യുവാവ് ഡേറ്റിങ് ആപ് വഴി സ്ത്രീയെ പരിചയപ്പെട്ടത്. പിന്നീട് സ്ത്രീ യുവാവിനെ വിഡിയോ കോൾ വിളിക്കുകയും തുടർന്ന് എഐ ഉപയോഗിച്ച് നിർമിച്ച അശ്ലീല വിഡിയോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം
ബാംഗ്ലൂർ കേരള സമാജത്തിന് ഐ.സി.യു. ആംബുലൻസ് വാങ്ങാൻ 37 ലക്ഷം രൂപയുടെ സഹായവുമായി മേഘ എൻജിനീയറിങ്
കേരള സമാജം (ആർ), ബെംഗളൂരുവിന് ഐ.സി.യു ആംബുലൻസ് വാങ്ങുന്നതിനായി 37 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർസ് ലിമിറ്റഡ് (MEIL). ബാംഗ്ലൂർ കേരള സമാജത്തിൻ്റെ ഏഴാമത്തെ (ആദ്യ ഐ സി യൂ ആംബുലൻസ്) ആംബുലൻസിനായുള്ള ചെക്ക് മേഘ എൻജിനീയറിംഗ് & ഇൻഫ്രാസ്ട്രക്ച്ചർസ് ലിമിറ്റഡ്ൻ്റെ സീനിയർ വൈസ് പ്രസിഡണ്ട് സുധീർ മോഹൻ ടി വിയും സുധ സുധീറും ചേർന്ന് സമാജം ഭാരവാഹികൾക്ക് കൈമാറി. സമാജത്തിൻ്റെ ആരോഗ്യ-സാമൂഹിക