ഇന്ത്യൻ റെയിൽവേയിൽ 3,548 ഒഴിവുകൾ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 06
India
1 min read
2.5k

ഇന്ത്യൻ റെയിൽവേയിൽ 3,548 ഒഴിവുകൾ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 06

ഒക്ടോബർ 13, 2026
0

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. ഗ്രാജുവേറ്റ് വിഭാഗത്തിൽ 3,548 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 06. ഒഴിവുകൾ ഗുഡ്സ് ട്രെയിൻ മാനേജർ : 2,750 ഒഴിവുകൾസീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് : 371 ഒഴിവുകൾജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് : 300 ഒഴിവുകൾചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ : 127 ഒഴിവുകൾ യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ

Continue Reading
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ടി20 നാളെ; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ
Sports
0 min read
3.0k

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ടി20 നാളെ; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ഒക്ടോബർ 13, 2026
0

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാം മത്സരം ഒക്ടോബർ 14 ബുധനാഴ്ച (നാളെ) ഹൈദരാബാദിൽ നടക്കും. രാത്രി ഏഴിന് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ 2–1ന് മുന്നിലുള്ള ഇന്ത്യയ്ക്ക് നാളത്തെ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ ഒപ്പമെത്തുകയാണ് വെസ്റ്റ് ഇൻഡീസിൻ്റെ ലക്ഷ്യം. ഇൻഡോറിൽ നടന്ന മൂന്നാം ടി20യിൽ ഇന്ത്യ 14 റൺസിൻ്റെ വിജയം നേടിയിരുന്നു. അഭിഷേക് ശർമയുടെ 30 പന്തിൽ

Continue Reading
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: സി.പി.ഐ.എം ബെംഗളൂരു ഈസ്റ്റ് സോണൽ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
Karnataka
0 min read
2.3k

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: സി.പി.ഐ.എം ബെംഗളൂരു ഈസ്റ്റ് സോണൽ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

ഒക്ടോബർ 13, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്‌ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ.എം ബെംഗളൂരു ഈസ്റ്റ് സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. ധർണയിൽ ഈസ്റ്റ് സോണൽ സെക്രട്ടറി പി. മുനിരാജ്, സംസ്ഥാന കമ്മിറ്റി അംഗം ഗൗരമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗോപാല ഗൗഡ, നഞ്ചേ ഗൗഡ, ഈസ്റ്റ് സോണൽ കമ്മിറ്റി അംഗം സി. രമേഷ് എന്നിവർ സംസാരിച്ചു.

Continue Reading
കേരള സമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം
Association News
1 min read
2.5k

കേരള സമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം

ഒക്ടോബർ 13, 2026
0

ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം ഒരുക്കുന്ന കന്നഡ പഠന ക്ലാസ് ‘കന്നഡ കലിയോണ’ എന്ന പദ്ധതിക്ക്‌ തുടക്കം. അൽസൂർ സോണിൻ്റെ നേതൃത്വത്തിൽ വിമാനപുര, അന്നസാന്ദ്ര പാളയത്തുള്ള കേരള സമാജം ഓഫീസിൽ നടക്കുന്ന ക്‌ളാസിൻ്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ് എം ഹനീഫ് നിർവഹിച്ചു. കേരള സമാജം അൽസൂർ സോൺ ചെയർമാൻ പി ജയകുമാർ മേനോൻ അധ്യക്ഷത വഹിച്ചു. കേരള സമാജം വൈസ് പ്രസിഡണ്ട് സുധീഷ്

Continue Reading
ദസറ യാത്രാത്തിരക്ക്: ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ
Karnataka
1 min read
2.5k

ദസറ യാത്രാത്തിരക്ക്: ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ

ഒക്ടോബർ 13, 2026
0

ബെംഗളൂരു: ദസറ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുദിശകളിലേക്കും ഓരോ സർവീസുകളാണ് നടത്തുക. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബെംഗളൂരു മലയാളികൾക്ക് ട്രെയിൻ സർവീസ് പ്രയോജനപ്പെടും. സർവീസ് സമയക്രമം ട്രെയിൻ നമ്പർ 06575 ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 10.30ന്

Continue Reading
ബെംഗളൂരുവിൽ 317 കിലോ കഞ്ചാവ് പിടികൂടി; രണ്ട് മലയാളികൾ അറസ്റ്റിൽ
Karnataka
0 min read
2.8k

ബെംഗളൂരുവിൽ 317 കിലോ കഞ്ചാവ് പിടികൂടി; രണ്ട് മലയാളികൾ അറസ്റ്റിൽ

ഒക്ടോബർ 13, 2026
0

ഒഡിഷയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിലായി. വിഷ്ണു, ചാന്ദ് പാഷ എന്നിവരെയാണ് കുമ്പളഗോഡ് പൊലീസ് പിടികൂടിയത്. കമ്പിപുരയിലെ ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി കുമാരമംഗലത്തേക്കാണ് കഞ്ചാവ് കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതെന്ന് പ്രതികൾ മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ആർ.ടി. നഗറിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഇരുവരും ഒഡിഷയിലെത്തിയത്. ഞായറാഴ്ച ബെംഗളൂരുവിൽ തിരിച്ചെത്തിയ

Continue Reading
കെ.പി. ഉമ്മർ അനുസ്മരണവും പുരസ്‌കാര സമർപ്പണവും 31-ന്
Kerala
1 min read
2.6k

കെ.പി. ഉമ്മർ അനുസ്മരണവും പുരസ്‌കാര സമർപ്പണവും 31-ന്

ഒക്ടോബർ 13, 2026
0

കെ.പി. ഉമ്മറിൻ്റെ സ്മരണാർഥം ചലച്ചിത്ര കൂട്ടായ്മ സംഘടിപ്പിക്കുന്ന അനുസ്മരണവും പുരസ്‌കാര സമർപ്പണവും ഒക്ടോബർ 31-ന് വൈകിട്ട് 5.30-ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം വിനോദ് കോഴിക്കോടിന് നൽകും. അഭിനയത്തിനുള്ള കർമശ്രേഷ്ഠ പുരസ്‌കാരം ശ്രീനിവാസനും സാമൂഹ്യസേവനം, സാംസ്‌കാരിക പ്രവർത്തനം എന്നീ മേഖലകളിലെ കർമശ്രേഷ്ഠ പുരസ്‌കാരം ടി.കെ.എ. അസീസിനും സമ്മാനിക്കും. അഭിനയത്തിനുള്ള കലാസപര്യ പുരസ്‌കാരങ്ങൾ പി.ഡി.

Continue Reading
പ്രതിഷേധാവകാശത്തിൽ ഇരട്ടത്താപ്പ് പാടില്ല; ബെംഗളൂരുവിലെ പൊലീസ് നടപടിയിൽ റിപ്പോർട്ട് തേടി ഡി.കെ. ശിവകുമാർ
Karnataka
0 min read
2.5k

പ്രതിഷേധാവകാശത്തിൽ ഇരട്ടത്താപ്പ് പാടില്ല; ബെംഗളൂരുവിലെ പൊലീസ് നടപടിയിൽ റിപ്പോർട്ട് തേടി ഡി.കെ. ശിവകുമാർ

ഒക്ടോബർ 13, 2026
0

രാജ്യത്ത് എല്ലായിടത്തും പ്രതിഷേധിക്കാനുള്ള അവകാശം ഒരേ രീതിയിൽ സംരക്ഷിക്കപ്പെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെംഗളൂരുവിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ അദ്ദേഹം വിശദമായ റിപ്പോർട്ട് തേടി. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ.) നടപടികളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെത്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രതിഷേധക്കാരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്

Continue Reading
പാലക്കാട് ഭിക്ഷാടകൻ്റെ മരണം കൊലപാതകം; അഞ്ച് പേർ പിടിയിൽ
Kerala
0 min read
2.6k

പാലക്കാട് ഭിക്ഷാടകൻ്റെ മരണം കൊലപാതകം; അഞ്ച് പേർ പിടിയിൽ

ഒക്ടോബർ 13, 2026
0

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ മർദിച്ചുകൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചു. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുന്നിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഇയാളെ സംശയാസ്പദമായ നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തിൽ മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് പേരെ പിടികൂടി.

Continue Reading
25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്? അവകാശവാദവുമായി വിജയേന്ദ്ര; പരിഹസിച്ച് ഡി.കെ. ശിവകുമാർ
Karnataka
0 min read
2.7k

25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്? അവകാശവാദവുമായി വിജയേന്ദ്ര; പരിഹസിച്ച് ഡി.കെ. ശിവകുമാർ

ഒക്ടോബർ 13, 2026
0

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ പ്രഖ്യാപിച്ചാൽ മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ അവകാശവാദം. കോൺഗ്രസ് സർക്കാരിനുള്ളിൽ അസംതൃപ്തി നിലനിൽക്കുന്നുണ്ടെന്നും നിരവധി നേതാക്കൾ പാർട്ടി വിടാൻ തയ്യാറാണെന്നുമാണ് വിജയേന്ദ്രയുടെ വാദം. എന്നാൽ, ഈ അവകാശവാദത്തെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പരിഹാസത്തോടെ തള്ളി. കോൺഗ്രസ് എംഎൽഎമാരെ ബിജെപിയിലേക്ക് ആകർഷിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് വിജയേന്ദ്ര ഇക്കാര്യം പറഞ്ഞത്.

Continue Reading