ബെംഗളൂരു: ദസറ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുദിശകളിലേക്കും ഓരോ സർവീസുകളാണ് നടത്തുക. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബെംഗളൂരു മലയാളികൾക്ക് ട്രെയിൻ സർവീസ് പ്രയോജനപ്പെടും.
സർവീസ് സമയക്രമം
ട്രെയിൻ നമ്പർ 06575 ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിൽ എത്തും.
മടക്കയാത്രയ്ക്കുള്ള ട്രെയിൻ നമ്പർ 06576 തിരുവനന്തപുരം നോർത്ത്–ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ ഒക്ടോബർ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഞായറാഴ്ച പുലർച്ചെ ആറിന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.
കേരളത്തിൽ ഉൾപ്പെടെ പ്രധാന സ്റ്റോപ്പുകൾ
വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പൊന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല ശിവഗിരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
20 കോച്ചുകൾ
ആകെ 20 കോച്ചുകളാണ് പ്രത്യേക ട്രെയിനിലുണ്ടാകുക. നാല് എസി ത്രീ-ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയ്ക്കൊപ്പം ലഗേജ് കം ബ്രേക്ക് വാൻ, ജനറേറ്റർ കാർ എന്നിവയും ഉൾപ്പെടും.