പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ മർദിച്ചുകൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചു. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുന്നിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഇയാളെ സംശയാസ്പദമായ നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തിൽ മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് പേരെ പിടികൂടി.

Related Posts