യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി അരുൺ കുമാർ (പ്രസിഡണ്ട്)ജയകൃഷ്ണൻ (വൈസ് പ്രസിഡണ്ട്)ബിജിമോൻ (സെക്രട്ടറി)രതീഷ് സി.ആർ (ജോയിന്റ് സെക്രട്ടറി)രമേശ് കുമാർ (ട്രഷറർ)ഉഷ നന്ദകുമാർ (ജോയിന്റ് ട്രഷറർ)ശിവകുമാർ, വിശാഖ് വി, രാകേഷ് ശിവദാസൻ, വിനേഷ് എം.വി, മോഹൻലാൽ പി.വി, നസീമ, എബിത്, അനീഷ് കാനായി, സന്തോഷ് കുമാർ, ഭമിനി മനോഹരൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
യുവദസറ പ്രഭുദേവ ഇന്ന് ഉദ്‌ഘാടനം ചെയ്യും
ദസറാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന യുവദസറയ്ക്ക് ചൊവ്വാഴ്ച നടനും നർത്തകനുമായ പ്രഭുദേവ തുടക്കം കുറിക്കും. ഔട്ടർ റിങ് റോഡിലെ ജ്വാലാമുഖി ക്ഷേത്രത്തിനു സമീപമുള്ള ഉത്തനഹള്ളി മൈതാനത്താണ് പരിപാടികൾ നടക്കുന്നത്. ഒക്ടോബർ 13 മുതൽ 17 വരെ അഞ്ചുദിവസം നീളുന്ന സംഗീതോത്സവം വൈകിട്ട് 5.30 മുതൽ രാത്രി 10.30 വരെയാണ്. ആദ്യദിനത്തിൽ കന്നഡ, തെലുങ്ക് സിനിമകളിലെ സംഗീതസംവിധായകനായ ബി. അജനീഷ് ലോക്നാഥും സംഘവും സംഗീതപരിപാടി അവതരിപ്പിക്കും. ഒക്ടോബർ 14ന് ശങ്കർ–ഇഷാൻ–ലോയ് സംഘവും 15ന്
ബെംഗളൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണം; ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു. ബെംഗളൂരു സൗത്ത് മേഖലയിലെ മാഗഡി കല്ലുദേവനഹള്ളി മഹാദേശ്വര ക്ഷേത്രത്തിലെ പൂജാരിയായ ശിവസ്വാമി (60) ആണ് മരിച്ചത്. ക്ഷേത്രത്തിലേക്ക് പൂക്കൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ചൊവ്വാഴ്ച രാവിലെ ആറരയോടെ പൂക്കൾ ശേഖരിക്കാൻ പോയ ശിവസ്വാമിയെ പുള്ളിപ്പുലി ആക്രമിച്ചതായാണ് വിവരം. പിന്നീട് പാടത്തിനു നടുവിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. പ്രദേശത്ത് പുള്ളിപ്പുലി കന്നുകാലികളെയും പതിവായി ആക്രമിച്ചു കൊല്ലുന്നുണ്ടെന്നും ഇതിനെതിരെ ഫലപ്രദമായ നടപടികൾ
സിഎംആർ ദേശീയ കലാക്യാമ്പ് ‘ബ്രഷസ് ആൻഡ് ബിയോണ്ട് 2026’ സമാപിച്ചു
സിഎംആർ സർവകലാശാലയുടെ ലേക്‌സൈഡ് ക്യാമ്പസിൽ നടന്ന ഏഴാമത് ദേശീയ കലാക്യാമ്പ് ‘ബ്രഷസ് ആൻഡ് ബിയോണ്ട് 2026’ തിങ്കളാഴ്ച സമാപിച്ചു. ഒക്ടോബർ 1 മുതൽ 12 വരെ നിതാര സെന്റർ ഓഫ് എക്സലൻസിൻ്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 17 കലാകാരന്മാർ പങ്കെടുത്തു. നിതാര സെന്റർ ഓഫ് എക്സലൻസ് ഡയറക്ടർ പ്രൊഫ. മുരളീധർ റെഡ്ഡി ക്യാമ്പിന് നേതൃത്വം നൽകി. വുഡ്കട്ട് പ്രിന്റിങ്, മിക്സഡ് മീഡിയ, പെയിന്റിങ്, ടെക്സ്റ്റൈൽ ആർട്ട് തുടങ്ങിയ
ബെംഗളൂരുവിൽ കൗമാരക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; സുഹൃത്തുക്കളെന്ന് സംശയം
എച്ച്.എ.എൽ. പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഭൂതിപുര തടാകത്തിന് സമീപം 15വയസ്സ് പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിന് പിന്നിൽ കുട്ടിയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് സംശയിക്കുന്നു. കൊലപ്പെടുത്തിയശേഷം മൃതദേഹം തടാകത്തിന് സമീപം ഉപേക്ഷിച്ചതായാണ് കരുതുന്നത്. തടാകത്തിന് സമീപം പ്രഭാതസവാരിക്കെത്തിയ വ്യക്തിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നമ 112 അടിയന്തര ഹെൽപ്‌ലൈൻ വഴി പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ്
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കണം; ബെംഗളൂരു പൊലീസിനോട് സംഘടനകൾ
പൊതുസ്ഥലങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ ലക്ഷ്യമിട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പിൻവലിക്കണമെന്ന് ട്രാൻസ് ഫെമിനിസ്റ്റ് കളക്ടീവും നാവെഡ്ഡു നില്ലദിദ്ദരെയും ആവശ്യപ്പെട്ടു. ഇത്തരം നിർദേശങ്ങൾ ട്രാൻസ്‌ജെൻഡർ വിഭാഗത്തെക്കുറിച്ചുള്ള മുൻവിധികൾ ശക്തിപ്പെടുത്തുകയും അവരെ കുറ്റവാളികളായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്നാണ് സംഘടനകളുടെ ആരോപണം. തിങ്കളാഴ്ച നടന്ന സമൂഹതല ചർച്ചയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളും സാമൂഹിക പ്രവർത്തകരും എഴുത്തുകാരും പങ്കെടുത്തു. സംസ്ഥാന സർക്കാർ നിർദേശിച്ച ഭിക്ഷാടന വിരുദ്ധ നടപടികളും പോലീസ് മാർഗനിർദേശങ്ങളും
കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു
കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഗവർണർമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും തീരുമാനമെടുത്തത്. നിലവിൽ സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറാണ് ഇനി കേരളത്തിൻ്റെ ചുമതലയിലേക്ക് എത്തുന്നത്. ആറു സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ഹിന്ദി ‘ദൃശ്യം 3’ കണ്ടെന്ന് മോഹൻലാൽ; അജയ് ദേവ്ഗണിനും അണിയറപ്രവർത്തകർക്കും പ്രശംസ
ഹിന്ദി ചിത്രം ‘ദൃശ്യം 3’ കണ്ട് മലയാളത്തിൻ്റെ സൂപ്പർതാരം മോഹൻലാൽ. ചിത്രത്തിലെ നായകൻ അജയ് ദേവ്ഗണിനെയും സംവിധായകൻ അഭിഷേക് പഥക്കിനെയും അണിയറപ്രവർത്തകരെയും മോഹൻലാൽ പ്രശംസിച്ചതായാണ് റിപ്പോർട്ട്. ‘ഞാൻ ദൃശ്യം: ദ കൺക്ലൂഷൻ കണ്ടു. ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. അഭിഷേക് പഥക്, കുമാർ മംഗത് പഥക്, അജയ് ദേവ്ഗൺ, കൂടാതെ ചിത്രത്തിന്റെ എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. വളരെ നന്നായി ചെയ്തു’,
ബെംഗളൂരു–ഹൊസൂർ മെട്രോ: വേഗത്തിൽ അനുമതി നൽകണമെന്ന് തമിഴ്നാട്
ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയിൽനിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ സർവീസ് നീട്ടുന്നതിനുള്ള പദ്ധതിക്ക് വേഗത്തിൽ അനുമതി നൽകണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ബെംഗളൂരുവിനും ഹൊസൂരിനും ഇടയിലെ അന്തർസംസ്ഥാന യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രാസമയം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയുടെ അനുമതി നടപടികൾ ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായി. ബെംഗളൂരുവിൻ്റെ തെക്കൻ മേഖലകളായ ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിൽനിന്ന് ഹൊസൂരിലേക്കുള്ള യാത്രക്കാരും ഐടി മേഖലയിലെ ജീവനക്കാരുമാണ് പദ്ധതി യാഥാർഥ്യമായാൽ
‘ഡിയർ ഡികെ, ഫ്‌ളൈ ഓവർ യാക്കേ’ പ്രചാരണം; വിവിധ ഇടങ്ങളിൽ മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാർ
നഗരത്തിൽ നിർദേശിച്ചിട്ടുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് വിവിധ ഇടങ്ങളിൽ കോറിഡോർ പദ്ധതികൾക്കെതിരായ ജനകീയ പ്രതിഷേധം നടന്നത്. ‘Dear DK, Flyovers Yaake?’ എന്ന പ്രചാരണത്തിൻ്റെ ഭാഗമായി 100 Feet Road, ചിന്മയ മിഷൻ ആശുപത്രി റോഡ്, സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ നാട്ടുകാർ മനുഷ്യച്ചങ്ങല തീർത്തു.നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിർദേശിക്കുന്ന മേൽപ്പാല, എലിവേറ്റഡ് കോറിഡോർ പദ്ധതികൾ നഗരജീവിതത്തിലും പരിസരങ്ങളിലെ യാത്രാസൗകര്യങ്ങളിലും