കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഗവർണർമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും തീരുമാനമെടുത്തത്.

നിലവിൽ സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറാണ് ഇനി കേരളത്തിൻ്റെ ചുമതലയിലേക്ക് എത്തുന്നത്. ആറു സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

Related Posts