കേരള സമാജം (ആർ), ബെംഗളൂരുവിന് ഐ.സി.യു ആംബുലൻസ് വാങ്ങുന്നതിനായി 37 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർസ് ലിമിറ്റഡ് (MEIL). ബാംഗ്ലൂർ കേരള സമാജത്തിൻ്റെ ഏഴാമത്തെ (ആദ്യ ഐ സി യൂ ആംബുലൻസ്) ആംബുലൻസിനായുള്ള ചെക്ക് മേഘ എൻജിനീയറിംഗ് & ഇൻഫ്രാസ്ട്രക്ച്ചർസ് ലിമിറ്റഡ്ൻ്റെ സീനിയർ വൈസ് പ്രസിഡണ്ട് സുധീർ മോഹൻ ടി വിയും സുധ സുധീറും ചേർന്ന് സമാജം ഭാരവാഹികൾക്ക് കൈമാറി.

സമാജത്തിൻ്റെ ആരോഗ്യ-സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ് ഈ സഹായം. അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ രോഗികളെ സുരക്ഷിതമായി ആശുപത്രികളിലെത്തിക്കാനും നിർണായക ഘട്ടങ്ങളിൽ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും പുതിയ ആംബുലൻസ് സഹായകമാകും.

സാമൂഹിക പ്രതിബദ്ധതയുടെയും സേവനമനോഭാവത്തിൻ്റെയും മാതൃകയായ ഈ സംഭാവനയ്ക്ക് മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർസ് ലിമിറ്റഡിനും സഹായം കൈമാറിയ സുധീർ മോഹനും സുധ സുധീറിനും കേരള സമാജം നന്ദി അറിയിച്ചു. ബെംഗളൂരുവിലെ മലയാളി സമൂഹത്തിന് അടിയന്തര ആരോഗ്യസേവനങ്ങൾ കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുന്നതിൽ ആംബുലൻസ് സഹായകമാകും..

Related Posts