പിങ്ക് ലൈൻ മെട്രോ സുരക്ഷാ പരിശോധനയിൽ 36 വീഴ്ചകൾ; യാത്രാസർവീസിന് അനുമതി വൈകും
Karnataka
1 min read
2.6k

പിങ്ക് ലൈൻ മെട്രോ സുരക്ഷാ പരിശോധനയിൽ 36 വീഴ്ചകൾ; യാത്രാസർവീസിന് അനുമതി വൈകും

ഒക്ടോബർ 15, 2026
0

നമ്മ മെട്രോയുടെ വരാനിരിക്കുന്ന പിങ്ക് ലൈൻ പാതയിൽ 36 പോരായ്മകൾ കണ്ടെത്തി റെയിൽവേ സുരക്ഷാ കമ്മീഷണർ (CMRS). കലേന അഗ്രഹാര–തവരെക്കരെ പാതയിൽ നടത്തിയ പരിശോധനയിലാണ് അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, ലിഫ്റ്റുകളുടെ തകരാറുകൾ, വൈദ്യുത എർത്തിങ് കണക്ഷനുകളിലെ തകരാറുകൾ, ട്രെയിൻ പരീക്ഷണവുമായി ബന്ധപ്പെട്ട പരിഹരിക്കാത്ത പ്രശ്നങ്ങൾ തുടങ്ങിയവ കണ്ടെത്തിയത്. ഒക്ടോബർ 6 മുതൽ 8 വരെ നടന്ന ഔദ്യോഗിക പരിശോധനയ്ക്കുശേഷം, ഒക്ടോബർ 9-ന് ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ ബെംഗളൂരു

Continue Reading
ദസറ, പൂജാ അവധി: 17ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷൽ ട്രെയിൻ
Karnataka
0 min read
2.6k

ദസറ, പൂജാ അവധി: 17ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷൽ ട്രെയിൻ

ഒക്ടോബർ 15, 2026
0

ദസറ, പൂജാ അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ സർവീസ് ഏർപ്പെടുത്തി. ഒക്ടോബർ 17ന് പാലക്കാട് വഴിയാണ് ട്രെയിൻ സർവീസ് നടത്തുക. എസ്എംവിടി ബെംഗളൂരു–കണ്ണൂർ സ്പെഷൽ (06545) ഒക്ടോബർ 17ന് പുലർച്ചെ 12.05ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. കണ്ണൂരിലേക്കുള്ള ട്രെയിനിൻ്റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. മടക്കയാത്രയ്ക്കുള്ള സ്പെഷൽ ട്രെയിൻ കണ്ണൂരിൽ നിന്ന് ബെംഗളൂരു

Continue Reading
കന്നഡ സിനിമയിൽ സർപ്രൈസ് ഹിറ്റായി ‘പ്രേമദ ഊരലി’ 50 കോടി ക്ലബ്ബിലേക്ക്
Entertainment
0 min read
2.8k

കന്നഡ സിനിമയിൽ സർപ്രൈസ് ഹിറ്റായി ‘പ്രേമദ ഊരലി’ 50 കോടി ക്ലബ്ബിലേക്ക്

ഒക്ടോബർ 14, 2026
0

വമ്പൻ താരനിരയോ വലിയ പ്രചാരണങ്ങളോ ഇല്ലാതെ തിയേറ്ററുകളിലെത്തി ബോക്സ് ഓഫീസിൽ ചരിത്രക്കുതിപ്പ് നടത്തി കന്നഡ ചിത്രം ‘പ്രേമദ ഊരലി’. സെപ്റ്റംബർ 25ന് റിലീസ് ചെയ്ത ചിത്രം 50 കോടി രൂപയിലേറെ കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയിരിക്കുകയാണ്. ആദ്യദിനം വെറും 60 ഷോകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാഴ്ചയ്ക്കുള്ളിൽ 1,200 ഷോകളിലേക്ക് വളർന്നതും ശ്രദ്ധേയമായി. മനോജ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീരാമാണ് നായകൻ. രംഗായണ രഘു, തപസ്വിനി പൂഞ്ച,

Continue Reading
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Kerala
0 min read
2.6k

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഒക്ടോബർ 14, 2026
0

നെടുമ്പാശ്ശേരിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതിയായ 19കാരൻ സുഹൈൽ മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കടവന്ത്രയിലെ ദയ ബാർ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്, നെടുമ്പാശ്ശേരിയിലെ ഹോട്ടൽ മാരിയറ്റ് എന്നിവയുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അപകടവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളെ അങ്കമാലി കോടതി വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസ്

Continue Reading
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ
India
0 min read
2.6k

മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ഒക്ടോബർ 14, 2026
0

മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ മുസ്‌കാൻ രസ്തോഗിക്കും കാമുകൻ സാനിൽ ശുക്ലയ്ക്കും മീററ്റ് കോടതി വധശിക്ഷ വിധിച്ചു. 2025 മാർച്ച് മൂന്നിനാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കോൺക്രീറ്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മാണ് കേസിൽ നിർണായക തെളിവായത്. സൗരഭ് രാജ്പുതിനെ കൊലപ്പെടുത്താൻ മുസ്‌കാനും സാനിലും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുസ്‌കാൻ ഭർത്താവിൻ്റെ ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി ബോധരഹിതനാക്കിയ ശേഷം വീട്ടിലെത്തിയ

Continue Reading
ബെംഗളൂരുവിൽ ഊബർ ടാക്സിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പ്രധാന പ്രതി പിടിയിൽ
Karnataka
0 min read
2.9k

ബെംഗളൂരുവിൽ ഊബർ ടാക്സിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പ്രധാന പ്രതി പിടിയിൽ

ഒക്ടോബർ 14, 2026
0

ബെംഗളൂരുവിൽ ഊബർ ടാക്സിയുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി മുഹമ്മദ് അനസ് (29) ആണ് പന്തളം പൊലീസിൻ്റെ പ്രത്യേക അന്വേഷണസംഘത്തിൻ്റെ പിടിയിലായത്. വർക്കലയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി സാമുവൽ ക്ലബ്സൺ വോക്കാഫോറുമായി അനസിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് സാമുവലിനെ ഡൽഹിയിൽനിന്ന് പന്തളം പൊലീസ്

Continue Reading
നാലാം ടി20: ടോസ് ഇന്ത്യക്ക്; വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ്
Sports
0 min read
2.6k

നാലാം ടി20: ടോസ് ഇന്ത്യക്ക്; വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ്

ഒക്ടോബർ 14, 2026
0

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ ഒപ്പമെത്താൻ വെസ്റ്റ് ഇൻഡീസിന് ജയം അനിവാര്യമാണ്.

Continue Reading
മലയാളി നഴ്‌സ് സൗദിയിൽ പൊലീസ് കസ്റ്റഡിയിൽ; ലഗേജിൽ നിരോധിത മരുന്നുകൾ കണ്ടെത്തിയെന്ന് സൂചന
India
0 min read
2.8k

മലയാളി നഴ്‌സ് സൗദിയിൽ പൊലീസ് കസ്റ്റഡിയിൽ; ലഗേജിൽ നിരോധിത മരുന്നുകൾ കണ്ടെത്തിയെന്ന് സൂചന

ഒക്ടോബർ 14, 2026
0

അവധിക്കുശേഷം സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസിൻ്റെ കസ്റ്റഡിയിലാണെന്ന് സൂചന. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് കസ്റ്റഡിയിലുള്ളതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സൗദിയിൽ നിരോധിച്ചിട്ടുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഫിലോമിനയെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ മൂന്നുവർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ഇവർ. വാർഷികാവധി കഴിഞ്ഞ് ഈ മാസം

Continue Reading
റിസർവേഷൻ കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ്; ഒക്ടോബർ 27 മുതൽ നടപ്പാക്കണമെന്ന് സുപ്രീംകോടതി
India
0 min read
2.4k

റിസർവേഷൻ കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ്; ഒക്ടോബർ 27 മുതൽ നടപ്പാക്കണമെന്ന് സുപ്രീംകോടതി

ഒക്ടോബർ 14, 2026
0

റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് എടുക്കുന്നവർക്കും ഓൺലൈൻ ടിക്കറ്റുകൾക്ക് ലഭിക്കുന്ന അതേ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഒക്ടോബർ 27 മുതൽ ഉത്തരവ് നടപ്പാക്കാൻ ഇന്ത്യൻ റെയിൽവേക്ക് നിർദേശം നൽകി. ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. നിലവിൽ നാമമാത്രമായ അധിക തുക നൽകി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. കൗണ്ടറുകളിലൂടെ ടിക്കറ്റ് എടുക്കുന്നവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഉൾപ്പെടുന്നുവെന്ന്

Continue Reading
നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം: പി.ജയരാജൻ
Association News
0 min read
2.4k

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം: പി.ജയരാജൻ

ഒക്ടോബർ 14, 2026
0

ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു നൽകിയ മഹത്തായ ജീവിത മൂല്യങ്ങളാണ് കേരളീയ സമൂഹത്തിന് മുന്നോട്ട് നടക്കാൻ പ്രചോദനമായതെന്നും, ഈ മൂല്യങ്ങൾ അട്ടിമറിച്ച് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് സനാതന ധർമ്മത്തിൻ്റെ വക്താക്കൾ ശ്രമിക്കുന്നതെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ പറഞ്ഞു. ബാംഗ്ലൂർ പു ക സ യുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തക പരിചയ പരിപാടിയിൽ “സനാതന ധർമ്മത്തിൻ്റെ ഹിന്ദുത്വ വഴികൾ” എന്ന പുസ്തകം

Continue Reading