സ്വത്തിനെച്ചൊല്ലിയുള്ള തർക്കം: 15 വയസ്സുകാരനെ പിതൃസഹോദരൻ വെട്ടിക്കൊലപ്പെടുത്തി
Karnataka
0 min read
2.8k

സ്വത്തിനെച്ചൊല്ലിയുള്ള തർക്കം: 15 വയസ്സുകാരനെ പിതൃസഹോദരൻ വെട്ടിക്കൊലപ്പെടുത്തി

ഒക്ടോബർ 14, 2026
0

സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 15 വയസ്സുകാരനായ പത്താം ക്ലാസ് വിദ്യാർഥിയെ പിതൃസഹോദരൻ വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. ബെംഗളൂരുവിലെ സോലദേവനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇന്ദിര കോളനിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൃഷ്ണ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അമ്മാവൻ മോഹൻ (45) ചൊവ്വാഴ്ച രാവിലെ പൊലീസിൽ കീഴടങ്ങി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐവരകണ്ടപുരയിലെ സർക്കാർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു കൃഷ്ണ. 12 വർഷം മുമ്പ് പിതാവ് മുനിരാജു ആരോഗ്യപ്രശ്നങ്ങളെ

Continue Reading
കൊങ്കൺ റെയിൽവേ വികസനത്തിന് 9,000 കോടി; മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്കായി 52,000 കോടി
Karnataka
0 min read
2.4k

കൊങ്കൺ റെയിൽവേ വികസനത്തിന് 9,000 കോടി; മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്കായി 52,000 കോടി

ഒക്ടോബർ 14, 2026
0

കൊങ്കൺ റെയിൽവേയുടെ വികസനത്തിനായി കേന്ദ്രം 9,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ, ജലശക്തി സഹമന്ത്രി വി. സോമണ്ണ. കർണാടകയിൽ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന നിരവധി പദ്ധതികൾ വരും വർഷങ്ങളിൽ 52,000 കോടി രൂപ ചെലവിൽ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ശിവമൊഗ്ഗ–ശിക്കാരിപുര–റാണിബെന്നൂർ റെയിൽവേ പദ്ധതിയുടെ നിലവിലെ കരാറുകാരൻ്റെ പ്രവർത്തനം അവസാനിപ്പിച്ച് പുതിയ ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി അറിയിച്ചു. അടുത്ത രണ്ടുമാസത്തിനുള്ളിൽ പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ശിവമൊഗ്ഗ–ബീരൂർ പാത ഇരട്ടിപ്പിക്കുന്നതിനുള്ള

Continue Reading
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ജന്തർ മന്തറിൽ സംഘർഷം
India
1 min read
2.3k

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ജന്തർ മന്തറിൽ സംഘർഷം

ഒക്ടോബർ 14, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ബാരിക്കേഡുകൾ മറിച്ചിട്ട പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചതായും എം.വി. നികേഷ് കുമാർ, എ.എ. റഹീം എന്നിവരുൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് കരുതേണ്ടെന്നും സമരം രാജ്യവ്യാപകമായി വ്യാപിക്കുമെന്നും എം.വി. നികേഷ് കുമാർ പ്രതികരിച്ചു. ഏതുതരത്തിലുള്ള സമ്മർദമുണ്ടായാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി. അതിനിടെ,

Continue Reading
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷൻ്റെ അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22ന്
Association News
0 min read
2.6k

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷൻ്റെ അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22ന്

ഒക്ടോബർ 14, 2026
0

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷൻ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍സംസ്ഥാന വടംവലി മത്സരം 2026 നവംബര്‍ 22 (ഞായറാഴ്ച) ഉച്ചയ്ക്ക് 2 മുതല്‍ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള ദോസ്തി ഗ്രൗണ്ടില്‍ നടക്കും. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് അമ്പതിനായിരം രൂപയും ദീപ്തി ട്രോഫിയും, രണ്ടാംസ്ഥാനക്കാര്‍ക്ക് മുപ്പതിനായിരം രൂപയും ദീപ്തി ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് ഇരുപതിനായിരം രൂപയും ദീപ്തി ഷീല്‍ഡും, നാലാംസ്ഥാനക്കാര്‍ പതിനയ്യായിരം

Continue Reading
കർണാടകയിലെ 48 ശതമാനം സ്കൂളുകളിലും ഇന്റർനെറ്റില്ല; എഐ പഠനപദ്ധതിക്ക് വെല്ലുവിളി
Karnataka
1 min read
2.5k

കർണാടകയിലെ 48 ശതമാനം സ്കൂളുകളിലും ഇന്റർനെറ്റില്ല; എഐ പഠനപദ്ധതിക്ക് വെല്ലുവിളി

ഒക്ടോബർ 14, 2026
0

ബെംഗളൂരു: സ്കൂൾ വിദ്യാഭ്യാസത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), കോഡിങ് എന്നിവയ്ക്ക് പ്രാധാന്യം നൽകാൻ കർണാടക സർക്കാർ ഒരുങ്ങുന്നതിനിടെ സംസ്ഥാനത്തെ പകുതിയോളം സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യമില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2025–26 അധ്യയന വർഷത്തെ UDISE+ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 74,578 സ്കൂളുകളിൽ ഏകദേശം 48.3 ശതമാനത്തിലും ഇന്റർനെറ്റ് കണക്ഷനില്ല. രാജ്യത്തെ ശരാശരി ഇന്റർനെറ്റ് ലഭ്യത 67 ശതമാനത്തിന് മുകളിലായിരിക്കെയാണ് കർണാടകയുടെ ഈ പിന്നാക്കാവസ്ഥ. സംസ്ഥാനത്തെ 48,527 സർക്കാർ നിയന്ത്രിത

Continue Reading
സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രചരിപ്പിക്കുന്നതിന് വിലക്ക്; 42 മാധ്യമസ്ഥാപനങ്ങൾക്ക് കോടതി നിർദേശം
Karnataka
0 min read
2.6k

സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രചരിപ്പിക്കുന്നതിന് വിലക്ക്; 42 മാധ്യമസ്ഥാപനങ്ങൾക്ക് കോടതി നിർദേശം

ഒക്ടോബർ 14, 2026
0

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഹണി ട്രാപ്പ് വിവാദവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന രണ്ട് വീഡിയോകൾ പങ്കുവയ്ക്കുന്നതിനും പുനഃപ്രസിദ്ധീകരിക്കുന്നതിനും വിലക്കേർപ്പെടുത്തി ബെംഗളൂരു കോടതി. 42 മാധ്യമസ്ഥാപനങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കുമാണ് കോടതി നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. വീഡിയോകൾ തൻ്റെ വ്യക്തിപരമായ പ്രതിച്ഛായയ്ക്കും പൊതുജീവിതത്തിലെ വിശ്വാസ്യതയ്ക്കും ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. സമൂഹമാധ്യമങ്ങൾ വഴി വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത് തടയണമെന്നും അവ വീണ്ടും അപ്‌ലോഡ് ചെയ്യുന്നതും പങ്കുവയ്ക്കുന്നതും നിയന്ത്രിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ

Continue Reading
ദില്ലിയിൽ ഇന്നും പ്രതിഷേധസാധ്യത; എംപിമാരോട് സജ്ജരായിരിക്കാൻ രാഹുൽ ഗാന്ധിയുടെ നിർദേശം
India
0 min read
2.5k

ദില്ലിയിൽ ഇന്നും പ്രതിഷേധസാധ്യത; എംപിമാരോട് സജ്ജരായിരിക്കാൻ രാഹുൽ ഗാന്ധിയുടെ നിർദേശം

ഒക്ടോബർ 14, 2026
0

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യത. മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിമാർക്ക് നിർദേശം നൽകി. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ കഴിയുന്ന വിധത്തിൽ സജ്ജരായിരിക്കണമെന്നും ഇന്ത്യാസഖ്യ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജന്തർമന്തർ വളയാൻ വിവിധ സംഘടനകൾ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കാനാണ് പൊലീസിൻ്റെ തീരുമാനം. ഒക്ടോബർ

Continue Reading
കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ 10.98 ശതമാനം വർധന
Kerala
1 min read
2.6k

കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ 10.98 ശതമാനം വർധന

ഒക്ടോബർ 14, 2026
0

കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ വർധന രേഖപ്പെടുത്തിയതായി ടൂറിസം വകുപ്പ്. 2025-ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2026-ലെ ആദ്യ പാദത്തിൽ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 10.98 ശതമാനം വർധനയുണ്ടായതായി വകുപ്പ് അറിയിച്ചു. ദസറ–ദീപാവലി അവധിക്കാലത്തെ പ്രധാന വിനോദസഞ്ചാര സീസൺ മുന്നിൽക്കണ്ട് കേരള ടൂറിസം ആകർഷകമായ പദ്ധതികളും വിവിധ ടൂറിസം പാക്കേജുകളും അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ നടന്ന പാർട്ണർഷിപ്പ് മീറ്റിലായിരുന്നു പുതിയ പദ്ധതികൾ പരിചയപ്പെടുത്തിയത്. വിനോദസഞ്ചാര മേഖലയ്ക്ക് വ്യവസായ പദവി നൽകുന്നതിനുള്ള

Continue Reading
ജന്തർ മന്തർ സംഘർഷം: സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി
India
0 min read
3.0k

ജന്തർ മന്തർ സംഘർഷം: സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി

ഒക്ടോബർ 14, 2026
0

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായ സംഭവത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് അതിക്രമിച്ചുകയറിയെന്നും സമാധാനം നിലനിർത്താൻ നേരത്തേ ഒപ്പിട്ട ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചെന്നുമാണ് ഇവർക്കെതിരായ പ്രധാന ആരോപണം. നേരത്തേ അറസ്റ്റിലായപ്പോൾ 50,000 രൂപയുടെ ബോണ്ട് നൽകിയിരുന്നു. നിലവിൽ പ്രതിഷേധത്തിന് അനുമതിയുള്ള വേദികളുടെ പട്ടികയിൽ ജന്തർ

Continue Reading
സൗദിയിലേക്ക് മടങ്ങിയ മലയാളി നഴ്‌സിനെ കാണാതായി; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതായി ശബ്ദസന്ദേശം
India
0 min read
2.5k

സൗദിയിലേക്ക് മടങ്ങിയ മലയാളി നഴ്‌സിനെ കാണാതായി; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതായി ശബ്ദസന്ദേശം

ഒക്ടോബർ 14, 2026
0

അവധിക്കുശേഷം ജോലിയിൽ പ്രവേശിക്കാനായി സൗദി അറേബ്യയിലേക്ക് മടങ്ങിയ മലയാളി നഴ്‌സിനെക്കുറിച്ച് ദിവസങ്ങളായി വിവരമില്ലാത്തത് കുടുംബത്തെ ആശങ്കയിലാക്കി. നീലഗിരി ജില്ലയുടെ അതിർത്തിയിലുള്ള അയ്യൻകൊല്ലി ആനന്ദ് നിവാസിൽ രവി–ഷെൽവി ദമ്പതികളുടെ മകൾ ഫിലോമിനയെയാണ് കാണാതായതായി കുടുംബം പറയുന്നത്. സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഫഹദ് ആശുപത്രിയിൽ കഴിഞ്ഞ മൂന്നുവർഷമായി നഴ്‌സായി ജോലി ചെയ്യുകയാണ് ഫിലോമിന. അവധി കഴിഞ്ഞ് ഒക്ടോബർ 10ന് ബെംഗളൂരുവിൽനിന്നുള്ള വിമാനത്തിലാണ് ഫിലോമിന സൗദിയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിലെത്തി അവിടെനിന്ന് മറ്റൊരു

Continue Reading