മാൻഹോളിൽനിന്ന് ബഹിരാകാശത്തേക്ക്; ഐഎസ്ആർഒയുടെ ഉപഗ്രഹ പദ്ധതിയിൽ ഇടം നേടി കേരള സ്റ്റാർട്ടപ്പ്
Kerala
1 min read
2.9k

മാൻഹോളിൽനിന്ന് ബഹിരാകാശത്തേക്ക്; ഐഎസ്ആർഒയുടെ ഉപഗ്രഹ പദ്ധതിയിൽ ഇടം നേടി കേരള സ്റ്റാർട്ടപ്പ്

ഒക്ടോബർ 15, 2026
0

കേരളത്തിൻ്റെ റോബോട്ടിക്സ് മേഖലയ്ക്ക് അഭിമാനമായി ജെൻറോബോട്ടിക്സ്(Genrobotics) ഇന്നൊവേഷൻസ്. ഐഎസ്ആർഒയുടെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൻ്റെ (യു.ആർ.എസ്.സി.) ഉപഗ്രഹ പദ്ധതിക്കായി റോബോട്ടിക് സംവിധാനം വികസിപ്പിക്കാനുള്ള കരാർ കമ്പനി സ്വന്തമാക്കി. ഐഎസ്ആർഒയിൽനിന്ന് റോബോട്ടിക്സ് വികസന കരാർ നേടുന്ന കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പെന്ന നേട്ടവും ഇതോടെ ജെൻറോബോട്ടിക്സ്(Genrobotics) സ്വന്തമാക്കി. ഉപഗ്രഹങ്ങളിൽ ആശയവിനിമയ റിഫ്ലക്ടറുകൾ വിന്യസിക്കുന്നതിനും അവയുടെ ദിശ കൃത്യമായി ക്രമീകരിക്കുന്നതിനുമുള്ള തദ്ദേശീയ ആർട്ടിക്കുലേറ്റഡ് ബൂം ആം സംവിധാനമാണ് കമ്പനി വികസിപ്പിക്കുക. വിക്ഷേപണസമയത്തെ കടുത്ത ആഘാതങ്ങളും

Continue Reading
കേ​ന്ദ്ര സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ പേ​രു​ക​ളി​ല്‍ നി​ന്ന് ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പേ​ര് ഒ​ഴി​വാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍
India
1 min read
2.8k

കേ​ന്ദ്ര സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ പേ​രു​ക​ളി​ല്‍ നി​ന്ന് ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പേ​ര് ഒ​ഴി​വാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ഒക്ടോബർ 15, 2026
0

കേ​ന്ദ്ര സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ പേ​രു​ക​ളി​ല്‍ നി​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പേ​ര് ഒ​ഴി​വാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പേ​രി​ലു​ള്ള വാ​ര്‍​ധ​ക്യ, വി​ധ​വാ, ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ൾ ഇ​നി​മു​ത​ൽ ‘പ്ര​ധാ​ന​മ​ന്ത്രി’ എ​ന്ന പേ​രി​ലാ​യി​രി​ക്കും അ​റി​യ​പ്പെ​ടു​ക. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഈ ​പേ​രു​മാ​റ്റ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 2026-27 മു​ത​ല്‍ 2030-31 വ​രെ​യു​ള്ള അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് പ​ദ്ധ​തി​ക​ള്‍ തു​ട​രാ​നാ​യി 53,428 കോ​ടി രൂ​പ മ​ന്ത്രി​സ​ഭ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ

Continue Reading
മാസപ്പടി ഹവാല കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീൽ അനുമതി ഹർജികൾ തള്ളി ഹൈക്കോടതി
Kerala
0 min read
2.5k

മാസപ്പടി ഹവാല കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീൽ അനുമതി ഹർജികൾ തള്ളി ഹൈക്കോടതി

ഒക്ടോബർ 15, 2026
0

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട ഹവാല കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സംസ്ഥാന സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. എന്നാൽ അപ്പീൽ നൽകാൻ അനുമതി അനുവദിക്കരുതെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി.) വാദം

Continue Reading
രാജ്യാന്തര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടി ‘വീൽസ് ടു കുടജാദ്രി’
Entertainment
1 min read
2.4k

രാജ്യാന്തര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടി ‘വീൽസ് ടു കുടജാദ്രി’

ഒക്ടോബർ 15, 2026
0

സോഹൻ ലാൽ സംവിധാനം ചെയ്ത ‘വീൽസ് ടു കുടജാദ്രി’ എന്ന ഡോക്യുമെന്ററി രാജ്യാന്തര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടുന്നു. തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ ഡോക്യുമെന്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും ഷിംലയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിലെ മത്സരവിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചു. പ്രശസ്തമായ രണ്ട് ചലച്ചിത്രമേളകളിൽ ഒരേസമയം ചിത്രം ഇടംപിടിച്ചതിൻ്റെ സന്തോഷത്തിലാണ് സംവിധായകൻ സോഹൻലാലും നിർമാതാവ് ജഹാൻഗീർ ഷംസും. നേരത്തേ പൂണെ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും തമിഴകം

Continue Reading
ഭാര്യയെയും നാലരവയസ്സുകാരൻ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
0 min read
2.6k

ഭാര്യയെയും നാലരവയസ്സുകാരൻ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഒക്ടോബർ 15, 2026
0

തൃ​ശൂ​രിൽ ഭാര്യയെയും നാലരവയസ്സുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെ വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴുത്തറുത്ത നിലയിലാണ് വിസ്മയയെ കണ്ടെത്തിയത്. മകനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ച വിജേഷ് കുട്ടിയെയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ജീവനൊടുക്കാൻ ശ്രമിച്ച് കഴുത്ത് മുറിച്ച വിജേഷിനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ്

Continue Reading
ദസറ തിരക്ക്: ബെംഗളൂരു–മൈസൂരു റൂട്ടിൽ നാളെ മുതൽ സ്പെഷൽ ട്രെയിനുകൾ
Karnataka
0 min read
2.4k

ദസറ തിരക്ക്: ബെംഗളൂരു–മൈസൂരു റൂട്ടിൽ നാളെ മുതൽ സ്പെഷൽ ട്രെയിനുകൾ

ഒക്ടോബർ 15, 2026
0

ദസറ ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബെംഗളൂരു–മൈസൂരു റൂട്ടിൽ പ്രത്യേക അൺറിസർവ്ഡ് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തും. ഒക്ടോബർ 16 മുതൽ 22 വരെയാണ് വിവിധ സമയങ്ങളിലായി സ്പെഷൽ ട്രെയിനുകൾ ഓടിക്കുക. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള സ്പെഷൽ ട്രെയിൻ ഒക്ടോബർ 16 മുതൽ 21 വരെ രാത്രി 9.15ന് പുറപ്പെടും. മൈസൂരുവിൽ നിന്ന് കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള ഒരു സ്പെഷൽ സർവീസ് ഒക്ടോബർ 17 മുതൽ 22 വരെ രാത്രി

Continue Reading
കീമോ പോളിന് അഞ്ചുവിക്കറ്റ്; ഇന്ത്യക്ക് തോൽവി, പരമ്പരയിൽ ഒപ്പമെത്തി വെസ്റ്റ് ഇൻഡീസ്
Sports
0 min read
2.7k

കീമോ പോളിന് അഞ്ചുവിക്കറ്റ്; ഇന്ത്യക്ക് തോൽവി, പരമ്പരയിൽ ഒപ്പമെത്തി വെസ്റ്റ് ഇൻഡീസ്

ഒക്ടോബർ 15, 2026
0

നാലാം ടി20 മത്സരത്തിൽ ഇന്ത്യയെ 24 റൺസിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് അഞ്ചുമത്സര പരമ്പരയിൽ 2–2ന് ഒപ്പമെത്തി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 223 റൺസിന് ഓൾഔട്ടായി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിൻ്റെ സെഞ്ചുറിയുടെ മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു. 50 പന്തിൽ പുറത്താകാതെ 102 റൺസെടുത്ത ഹോപ്പ് ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയായി.

Continue Reading
സിദ്ധരാമയ്യയുടെ പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപണം; രണ്ടുപേർ അറസ്റ്റിൽ
Karnataka
0 min read
2.6k

സിദ്ധരാമയ്യയുടെ പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപണം; രണ്ടുപേർ അറസ്റ്റിൽ

ഒക്ടോബർ 15, 2026
0

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിക്യാമറ ദൃശ്യങ്ങളെന്ന വ്യാജേന തൻ്റെ പേരിൽ വിഡിയോകൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് സിദ്ധരാമയ്യ നൽകിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. സംഭവവുമായി

Continue Reading
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ്; യാത്രക്കാർക്ക് ആശ്വാസം
Karnataka
0 min read
2.3k

ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ്; യാത്രക്കാർക്ക് ആശ്വാസം

ഒക്ടോബർ 15, 2026
0

ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു. ഇന്ന് മുതൽ പുതിയ സ്റ്റോപ്പ് നിലവിൽ വരും. കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16377) ഉച്ചകഴിഞ്ഞ് 2.30നും എറണാകുളം–കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി (16378) രാവിലെ 10.59നും ഒറ്റപ്പാലത്ത് എത്തും. നേരത്തെ പാലക്കാട് കഴിഞ്ഞാൽ തൃശൂരിൽ മാത്രമായിരുന്നു ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നത്. ഷൊർണൂർ ജംക്‌ഷൻ വഴി കടന്നുപോകാത്ത ഇന്റർസിറ്റിക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചത് പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക്

Continue Reading
സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ്റെ ഓണാഘോഷം ‘ഓണവില്ല് – 2026’ നവംബർ ഒന്നിന്
Association News
1 min read
2.9k

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ്റെ ഓണാഘോഷം ‘ഓണവില്ല് – 2026’ നവംബർ ഒന്നിന്

ഒക്ടോബർ 15, 2026
0

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണവില്ല് – 2026’ നവംബർ ഒന്നിന് ബെംഗളൂരുവിലെ ടി. ജോൺസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കന്നഡ രാജ്യോത്സവം, കേരളപ്പിറവി, ഓണം എന്നിവ ഒരുമിച്ച് ആഘോഷിക്കുന്ന പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പാലക്കാട് എംഎൽഎയും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും മുഖ്യാതിഥികളായെത്തും. ‘വൺ ഡേ, ത്രീ സെലിബ്രേഷൻസ്’ എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളി സമൂഹത്തിൻ്റെ സാംസ്കാരിക പൈതൃകവും

Continue Reading