ഗണേഷ് കുമാറിൻ്റെ ഭാര്യയുടെ കമ്പനിക്ക് കരാർ ലഭിച്ചതിൽ ക്രമക്കേട്; വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
Kerala
0 min read
2.4k

ഗണേഷ് കുമാറിൻ്റെ ഭാര്യയുടെ കമ്പനിക്ക് കരാർ ലഭിച്ചതിൽ ക്രമക്കേട്; വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ഒക്ടോബർ 23, 2026
0

മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ ഭാര്യ ബിന്ദു മേനോൻ്റെ പേരിലുള്ള കമ്പനിക്ക് മിൽമയുടെയും കേരഫെഡിൻ്റെയും കയറ്റുമതി കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനിക്ക് കരാർ നൽകിയതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് വിജിലൻസിൻ്റെ പ്രാഥമിക കണ്ടെത്തൽ. മറ്റ് സ്ഥാപനങ്ങളുമായി നേരത്തേ ഉണ്ടാക്കിയ കരാറുകളിലെ വ്യവസ്ഥകളും മിഡ്നൈറ്റ് സൺ ഗ്ലോബലുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗണേഷ്

Continue Reading
ബെംഗളൂരുവിൽ മലയാളികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
Karnataka
0 min read
2.5k

ബെംഗളൂരുവിൽ മലയാളികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

ഒക്ടോബർ 23, 2026
0

ബെംഗളൂരു: നെലമംഗലയിലെ വീട്ടിൽ മലയാളികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ശ്രീലേഖ (49), മകൾ അനഘ (22) എന്നിവരാണ് മരിച്ചത്. ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതി പ്രസിഡണ്ട് അജിത്തിൻ്റെ ഭാര്യയും മകളുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശികളായ ഇരുവരുടെയും വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ നെലമംഗലയിലെ വീട്ടിലും 2.30ന് ചൊക്കസാന്ദ്ര മാരുതി ലേഔട്ടിലും ഭൗതികദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം

Continue Reading
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ തടാകങ്ങളിൽ റോഡുകളോ? ജിബിഎ പദ്ധതിക്കെതിരെ പരിസ്ഥിതി ആശങ്ക
Karnataka
0 min read
2.7k

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ തടാകങ്ങളിൽ റോഡുകളോ? ജിബിഎ പദ്ധതിക്കെതിരെ പരിസ്ഥിതി ആശങ്ക

ഒക്ടോബർ 23, 2026
0

നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി തടാകങ്ങളിലൂടെയും അവയുടെ പരിസരങ്ങളിലൂടെയും റോഡുകൾ നിർമിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) നിർദേശത്തിനെതിരെ പരിസ്ഥിതി ആശങ്കകൾ ഉയരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ റോഡുകളും ബദൽ പാതകളും വികസിപ്പിക്കാനുള്ള പദ്ധതികൾ അധികൃതർ പരിഗണിക്കുന്നുണ്ട്. എന്നാൽ തടാകങ്ങളിലൂടെയോ അവയുടെ സംരക്ഷിത മേഖലകളിലൂടെയോ റോഡുകൾ നിർമിക്കുന്നത് ജലാശയങ്ങളുടെ നിലനിൽപ്പിനെയും പരിസ്ഥിതിയെയും ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. തടാകങ്ങളുടെ ബഫർ സോണുകൾ മഴവെള്ളത്തിൻ്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും ഭൂഗർഭജല സംഭരണം നിലനിർത്തുന്നതിനും

Continue Reading
പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; സ്വത്തുവിവരങ്ങളും പരിശോധിക്കും
Kerala
0 min read
2.6k

പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; സ്വത്തുവിവരങ്ങളും പരിശോധിക്കും

ഒക്ടോബർ 23, 2026
0

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം നേതാവുമായ പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ദിവ്യയുടെയും ഭർത്താവിൻ്റെയും സ്വത്തുവിവരങ്ങളും പരിശോധിക്കും. ടെൻഡർ നടപടികൾ ഒഴിവാക്കി കാർട്ടൺ ഇന്ത്യ എന്ന കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നാണ് പ്രധാന ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു. കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Continue Reading
ഏഷ്യൻ പാരാ ഗെയിംസ്: ഇന്ത്യയ്ക്ക് 100ലേറെ മെഡലുകൾ; രണ്ട് ലോക റെക്കോർഡുകളോടെ സ്വർണനേട്ടം
Sports
0 min read
2.5k

ഏഷ്യൻ പാരാ ഗെയിംസ്: ഇന്ത്യയ്ക്ക് 100ലേറെ മെഡലുകൾ; രണ്ട് ലോക റെക്കോർഡുകളോടെ സ്വർണനേട്ടം

ഒക്ടോബർ 23, 2026
0

ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേട്ടം നൂറ് കടന്ന് ഇന്ത്യയുടെ മുന്നേറ്റം. അഞ്ചാം ദിനത്തിൽ രണ്ട് ലോക റെക്കോർഡുകളോടെ സ്വർണം നേടിയ ഇന്ത്യ മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്താണ്. 25 സ്വർണവും 32 വെള്ളിയും 43 വെങ്കലവുമടക്കം ഇന്ത്യ ഇതുവരെ 100 മെഡലുകൾ സ്വന്തമാക്കി. പുരുഷന്മാരുടെ 400 മീറ്റർ ടി44 വിഭാഗത്തിൽ സന്ദീപ് കുമാറും ജാവലിൻ ത്രോ എഫ്37/38 വിഭാഗത്തിൽ ഹനിയും ലോക റെക്കോർഡോടെ സ്വർണം നേടി. 52.28 സെക്കൻഡിൽ ഫിനിഷ്

Continue Reading
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു
Kerala
0 min read
2.4k

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

ഒക്ടോബർ 23, 2026
0

മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇട്ടെന്ന പരാതിയിൽ രണ്ട് അക്കൗണ്ട് ഉടമകൾക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. ഷിജു കണ്ണൂർ, ഷാജഹാൻ എന്നിവർക്കെതിരെയാണ് സൈബർ ഡിവിഷൻ എസ്പിയിൽനിന്ന് ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി. വിജയദശമി ദിനത്തിൽ മുഖ്യമന്ത്രി ഒരു കുട്ടിയെ എഴുത്തിനിരുത്തുന്ന ചിത്രത്തോടൊപ്പം അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുകയും അതിനു താഴെ മോശമായ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിലൂടെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രകോപനം

Continue Reading
ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കാൻ കേന്ദ്രം; വിജയിക്കാൻ 75 ശതമാനം മാർക്ക് നിർദേശം
India
1 min read
2.6k

ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കാൻ കേന്ദ്രം; വിജയിക്കാൻ 75 ശതമാനം മാർക്ക് നിർദേശം

ഒക്ടോബർ 23, 2026
0

ഡ്രൈവിങ് ലൈസൻസ് പരീക്ഷ കൂടുതൽ കർശനമാക്കുന്നതിനുള്ള നിർദേശങ്ങളുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. സുരക്ഷിത ഡ്രൈവിങ് വിലയിരുത്തൽ കുറഞ്ഞത് 30 മിനിറ്റ് നടത്തണമെന്നും പരീക്ഷയിൽ വിജയിക്കാൻ ആവശ്യമായ മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തണമെന്നും നിർദേശിക്കുന്ന കരട് ചട്ടം മന്ത്രാലയം പുറത്തിറക്കി. ലൈസൻസിലെ പേര്, വിലാസം എന്നിവ തിരുത്തുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാനും കരടിൽ വ്യവസ്ഥയുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ, അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയശേഷമേ

Continue Reading
ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്; ഒക്ടോബർ 25 വരെ ജാഗ്രത നിർദേശം
Karnataka
0 min read
2.4k

ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്; ഒക്ടോബർ 25 വരെ ജാഗ്രത നിർദേശം

ഒക്ടോബർ 23, 2026
0

നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കുകിഴക്കൻ മൺസൂൺ സജീവമായതോടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ഒക്ടോബർ 23 വെള്ളിയാഴ്ച മുതൽ 25 ഞായറാഴ്ച വരെ ദക്ഷിണ ഉൾനാടൻ കർണാടകയിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ബെംഗളൂരു ഉൾപ്പെടുന്ന മേഖലയിൽ വാരാന്ത്യത്തിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. നഗരത്തിൽ പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസിനും

Continue Reading
ബെംഗളൂരുവിൽ നിര്യാതനായി
Obituary
0 min read
2.3k

ബെംഗളൂരുവിൽ നിര്യാതനായി

ഒക്ടോബർ 23, 2026
0

കൊല്ലം ചവറയും സൗത്ത് വെസ്റ്റേൺ റെയിൽവേ മുൻ ചീഫ് കൺട്രോളറുമായിരുന്ന എം.രാമചന്ദ്രക്കുറുപ്പ് (84) ബെംഗളൂരുവിൽ നിര്യാതനായി. ഹെബ്ബാൾ, ചോളനഗറിൽ ആയിരുന്നു താമസം. ഭാര്യ : സീത കുറുപ്പ്മകൻ : സന്ദീപ് കുറുപ്പ്മരുമകൾ മൗമിതമകൾ സിന്ധു സംസ്കാരം ഇന്ന് (ഒക്ടോബർ 23) ഉച്ചയ്ക്ക് 12.30ന് ബെംഗളൂരു ഹെബ്ബാൾ ശ്മശാനത്തിൽ നടക്കും.

Continue Reading
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: വാഹനത്തിൻ്റെ ഇഡിആർ പരിശോധന ജർമനിയിൽ; വിവരങ്ങൾ ലഭിക്കാൻ വൈകും
Kerala
0 min read
2.6k

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: വാഹനത്തിൻ്റെ ഇഡിആർ പരിശോധന ജർമനിയിൽ; വിവരങ്ങൾ ലഭിക്കാൻ വൈകും

ഒക്ടോബർ 23, 2026
0

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിനുള്ളിലെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിക്കാൻ വൈകും. വാഹനത്തിലെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) ജർമനിയിലേക്ക് അയച്ച് പരിശോധിക്കാനാണ് തീരുമാനം. ബിഎംഡബ്ല്യുവിൻ്റെ ആസ്ഥാനത്തെ വിദഗ്ധർ പരിശോധന നടത്തിയ ശേഷമേ വിവരങ്ങൾ പൊലീസിന് കൈമാറുകയുള്ളൂ. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിവരം.

Continue Reading