ഏഷ്യൻ പാരാ ഗെയിംസ്: ഇന്ത്യക്ക് റെക്കോർഡ് മെഡൽ നേട്ടം
Sports
0 min read
2.7k

ഏഷ്യൻ പാരാ ഗെയിംസ്: ഇന്ത്യക്ക് റെക്കോർഡ് മെഡൽ നേട്ടം

ഒക്ടോബർ 23, 2026
0

ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേട്ടത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. 30 സ്വർണവും 35 വെള്ളിയും 49 വെങ്കലവും ഉൾപ്പെടെ 114 മെഡലുകളാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. 2022ലെ ഗെയിംസിൽ നേടിയ 111 മെഡലുകളെന്ന റെക്കോർഡാണ് ഇന്ത്യ മറികടന്നത്. അന്ന് 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. മെഡൽ പട്ടികയിൽ 204 സ്വർണമടക്കം 427 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇന്ത്യ നാലാം

Continue Reading
അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യ–ചൈന ചർച്ച തുടരുന്നു
India
0 min read
2.4k

അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യ–ചൈന ചർച്ച തുടരുന്നു

ഒക്ടോബർ 23, 2026
0

ചൈനീസ് സേന നിലവിലെ പട്രോളിങ് മേഖലകളിൽനിന്ന് മാറുന്നതാണ് അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തിയിൽ കൃത്യമായ നിയന്ത്രണവും ഏകോപനവും ഉറപ്പാക്കുന്നതിനും ചില പ്രത്യേക മേഖലകളിൽ ധാരണയിലെത്തുന്നതിനുമായി ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ അതിർത്തിയിൽ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് പ്രതിരോധ മന്ത്രാലയത്തെ സമീപിക്കാനും നിർദേശിച്ചു.

Continue Reading
പ്രതീക റാവലിന് സെഞ്ചറി, ആദ്യ ഏകദിനത്തിൽ 9 വിക്കറ്റ് ജയം
Sports
0 min read
2.2k

പ്രതീക റാവലിന് സെഞ്ചറി, ആദ്യ ഏകദിനത്തിൽ 9 വിക്കറ്റ് ജയം

ഒക്ടോബർ 23, 2026
0

സിംബാബ്‌വെ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിൻ്റെ തകർപ്പൻ ജയം. സിംബാബ്‌വെ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം ഇന്ത്യ 27.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പ്രതീക റാവലിൻ്റെ സെഞ്ചറിയും ഷഫാലി വർമ്മയുടെ വെടിക്കെട്ട് അർധസെഞ്ചറിയുമാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. 137 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെ 49.5 ഓവറിൽ 197 റൺസിന് പുറത്തായി. ബെലവ്ഡ്

Continue Reading
ശ്രീ ശബരി കലാമന്ദിരത്തിൽ നവരാത്രി മഹോത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു
Association News
0 min read
2.3k

ശ്രീ ശബരി കലാമന്ദിരത്തിൽ നവരാത്രി മഹോത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു

ഒക്ടോബർ 23, 2026
0

ശ്രീ ശബരി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ജാലഹള്ളി ശ്രീ ശബരി കലാമന്ദിരത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അഷ്ടമി, നവമി, വിജയദശമി ദിവസങ്ങളിൽ വിവിധ പൂജകളും കലാപരിപാടികളും ഭക്തിനിർഭരമായി സംഘടിപ്പിച്ചു. മഹോത്സവത്തിൻ്റെ ഭാഗമായി വിജയകുമാറിൻ്റെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു. സംഗീതത്തിലൂടെ ദേവിക്ക് സമർപ്പണം അർപ്പിച്ച പരിപാടി ഭക്തിനിർഭരമായ അന്തരീക്ഷം സൃഷ്ടിച്ചു. വിദ്യാർത്ഥികളും സംഗീതപ്രേമികളും പരിപാടിയിൽ പങ്കുചേർന്നു. ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ ദേവീപൂജ, പുസ്തകപൂജ, ആയുധപൂജ, സംഗീതോപകരണങ്ങളുടെയും വിവിധ കലോപകരണങ്ങളുടെയും പൂജ എന്നിവ നടത്തി.

Continue Reading
ബംഗളൂരു വിമാനത്താവളത്തിൽ 8.38 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
Karnataka
0 min read
2.7k

ബംഗളൂരു വിമാനത്താവളത്തിൽ 8.38 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

ഒക്ടോബർ 23, 2026
0

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാങ്കോക്കിൽനിന്നെത്തിയ മൂന്ന് യാത്രക്കാരിൽനിന്നായി 8.38 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച നടത്തിയ പരിശോധനകളിലാണ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം മൂന്നുപേരെയും കസ്റ്റംസ് അധികൃതർ പിടികൂടിയത്. ആദ്യ കേസിൽ 12.010 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് 4.20 കോടി രൂപ വിലവരും. രണ്ടാമത്തെ കേസിൽ 8.940 കിലോഗ്രാം കഞ്ചാവ് പിടികൂടി. 3.13 കോടി രൂപയാണ് ഇതിൻ്റെ വില.

Continue Reading
വി.ഡി.സതീശനെയും തന്നെയും ലക്ഷ്യമിട്ട് മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഒളിക്യാമറ നീക്കമെന്ന് ഡി.കെ.ശിവകുമാർ
Karnataka
0 min read
2.2k

വി.ഡി.സതീശനെയും തന്നെയും ലക്ഷ്യമിട്ട് മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഒളിക്യാമറ നീക്കമെന്ന് ഡി.കെ.ശിവകുമാർ

ഒക്ടോബർ 23, 2026
0

കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും തന്നെയും ലക്ഷ്യമിട്ട് മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഒളിക്യാമറ ഓപ്പറേഷന് ശ്രമം നടന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തന്നെ കാണാനെത്തിയ ഒരു വ്യവസായി രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന പ്രത്യേക കണ്ണട ധരിച്ചിരുന്നുവെന്നാണ് ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണിതെന്നും ബിജെപി–എൻഡിഎ നേതാക്കളെ സന്ദർശിച്ചപ്പോൾ വ്യവസായി ഈ കണ്ണട ധരിച്ചിരുന്നില്ലെന്നും

Continue Reading
മുതലമടയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
2.6k

മുതലമടയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒക്ടോബർ 23, 2026
0

മുതലമടയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആട്ടയാംപതി പരുത്തിക്കാട്ടിൽ രാജൻ–കവിത ദമ്പതികളുടെ മകൻ രമേശാണ് മരിച്ചത്. മുതലമട മാമ്പള്ളത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് ഷിജുവിൻ്റെ വീടിൻ്റെ മുൻവശത്താണ് രമേശിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളും ചതവുകളുമുണ്ടായിരുന്നുവെന്നും ചെവിയിൽനിന്ന് രക്തം വാർന്ന നിലയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തലയടിച്ചുവീണതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചന. യുവാവ് അമിതമായി മദ്യപിച്ചിരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Continue Reading
പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; സൗ​ദി​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത് ഇ​ൻ​ഡി​ഗോ നീ​ട്ടി
India
0 min read
2.6k

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; സൗ​ദി​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത് ഇ​ൻ​ഡി​ഗോ നീ​ട്ടി

ഒക്ടോബർ 23, 2026
0

സൗദി അറേബ്യയിലെ നാല് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടി ഇൻഡിഗോ എയർലൈൻസ്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയുമാണ് റദ്ദാക്കിയത്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും കമ്പനി എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയ യാത്രാ മാർഗനിർദേശത്തിൽ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും

Continue Reading
ഭക്ഷണസ്വാതന്ത്ര്യം ഓരോരുത്തരുടെയും അവകാശം; ഗവർണറുടെ നിർദേശത്തിനെതിരെ രമേശ് ചെന്നിത്തല
Kerala
0 min read
2.7k

ഭക്ഷണസ്വാതന്ത്ര്യം ഓരോരുത്തരുടെയും അവകാശം; ഗവർണറുടെ നിർദേശത്തിനെതിരെ രമേശ് ചെന്നിത്തല

ഒക്ടോബർ 23, 2026
0

ലോക്ഭവനിൽ മത്സ്യവും മാംസവും വിളമ്പേണ്ടെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിൻ്റെ നിർദേശത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും ഇക്കാര്യത്തിൽ മറ്റുള്ളവരല്ല തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി.പി.ദിവ്യക്കെതിരായ വിജിലൻസ് കേസിൽ അന്വേഷണം നടത്താനുള്ള അനുമതിയുമായി ബന്ധപ്പെട്ടും ചെന്നിത്തല പ്രതികരിച്ചു. കേസിൻ്റെ മുഴുവൻ ഫയലും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുതന്നെ അന്വേഷണത്തിന് അനുമതി നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.പി. ദിവ്യക്കെതിരായ ആരോപണങ്ങൾ

Continue Reading
ബംഗളൂരുവിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Karnataka
0 min read
2.7k

ബംഗളൂരുവിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഒക്ടോബർ 23, 2026
0

കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കര ചാത്തു വൈദ്യർ നിലയം വീട്ടിൽ കെ.എം. സുഹാസിൻ്റെ മകൻ സ്വരൂപ് (27) ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. രണ്ട് വർഷത്തോളമായി കോറമംഗലയിലെ പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു സ്വരൂപ്. ഇന്ന് രാവിലെ കട തുറന്നശേഷം താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വരൂപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം

Continue Reading