കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കര ചാത്തു വൈദ്യർ നിലയം വീട്ടിൽ കെ.എം. സുഹാസിൻ്റെ മകൻ സ്വരൂപ് (27) ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. രണ്ട് വർഷത്തോളമായി കോറമംഗലയിലെ പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു സ്വരൂപ്. ഇന്ന് രാവിലെ കട തുറന്നശേഷം താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വരൂപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരായ നാസർ എമിറേറ്റ്സ്, ഖാദർ സുപ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ ഏകോപിപ്പിക്കുന്നത്.
മാതാവ് : സീമ
സഹോദരൻ : സോഹിൻ.