പ്രശസ്ത ചലച്ചിത്ര നടി ശാന്തികൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ (91) ബെംഗളൂരുവിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ മകൻ്റെ വസതിയിലായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾക്ക് ശേഷം മൃതദേഹം ഇന്നലെത്തന്നെ ഔദ്യോഗികമായി സംസ്കരിച്ചു. അന്തരിച്ച ആർ. കൃഷയാണ് ശാന്തികൃഷ്ണയുടെ പിതാവ്.
എൺപതുകളിലും തൊണ്ണൂറുകളിലും മലയാളം, തമിഴ് ചലച്ചിത്ര രംഗത്തെ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങിയ ശാന്തികൃഷ്ണയുടെ സിനിമാ കരിയറിന് വലിയ പിന്തുണ നൽകിയ വ്യക്തിയായിരുന്നു ശാരദ കൃഷ്ണൻ. ശാരദ കൃഷ്ണൻ്റെ വിയോഗത്തിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.