വിവാദങ്ങൾക്ക് തിരികൊളുത്തി കർണാടകയിൽ ഹണി ട്രാപ്പ് ആരോപണം. ഹണി ട്രാപ്പിൽ സംസ്ഥാനത്തെ 48 എംഎൽഎമാരെ കുടുക്കിയിട്ടുണ്ടെന്ന കർണാടക സഹകരണ മന്ത്രി കെഎൻ രാജണ്ണയുടെ ആരോപണമാണ് വിവാദങ്ങൾക്ക് കാരണം. ‘ഹണി ട്രാപ്പിൽ തന്നെയും കുടുക്കാൻ ശ്രമിച്ചിട്ടുണ്ട് ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തണം ഇതിനായി സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പരാതി നൽകുമെന്ന്’ മന്ത്രി പറഞ്ഞു.

നിയമസഭാംഗങ്ങളെ മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് ആരോ ഹണി ട്രാപ്പിൽ കുടുക്കിയിട്ടുണ്ടെന്ന് ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ സഭയിൽ ആരോപിച്ചതിന് പിന്നാലെയാണ് രാജണ്ണയുടെ പരാമർശം. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.

Related Posts