ഡൽഹി ഘടകത്തിൻ്റെ ചുമതല മുൻ മന്ത്രി സൗരഭ് ഭരദ്വാജിന് എ.എ.പിക്ക് നൽകി. 3 തവണ എം.എൽ.എയായ സൗരഭ് ഭരദ്വാജ് രണ്ടുവർഷം ഡൽഹി ആരോഗ്യമന്ത്രിയായിരുന്നു. പഞ്ചാബിൽ മനീഷ് സിസോദിയക്കാണ് പാർട്ടിയുടെ ചുമതല. നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് ഇരുനേതാക്കൾക്കും എ.എ.പി പുതിയ ചുമതലകൾ നൽകിയത്.
ജമ്മുകശ്മീരിലെ എ.എ.പിയുടെ പ്രസിഡന്റായി മഹാരാജ് മാലിക്കിനെ നിയമിച്ചു. ഗുജറാത്തിലെ ചുമതലകൾ മുതിർന്ന നേതാക്കളായ ദുർഗേഷ്, പഥക്, ഗോപാൽ റായ് എന്നിവർക്കാണ്. പങ്കജ് ഗുപ്ത എ.എ.പിയുടെ ഗോവയിലെ ഇൻ ചാർജാവും. പഞ്ചാബിൽ സത്യേന്ദർ ജെയിൻ സഹ ഭാരവാഹിയാകും. സംസ്ഥാന സഹഭാരവാഹിയായി രാജ്യസഭ എം.പി രാഘവ്ഛദ്ദയെ നിയമിച്ചു.
ഛത്തീസ്ഗഢിൻ്റെ ചുമതല രാജ്യസഭ എം.പി സന്ദീപ് പഥക്കിന് ആണ്. എ.എ.പിക്ക് നിലവിൽ പഞ്ചാബിൽ മാത്രമാണ് അധികാരമുള്ളത്. ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 70 ൽ 48 സീറ്റുകൾ നേടിയാണ് എ.എ.പിയെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരം നേടിയത്. 22 സീറ്റുകളിൽ മാത്രമേ എ.എ.പിക്ക് വിജയിക്കാൻ കഴിഞ്ഞുള്ളൂ.