കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ 1 മുതൽ 9 വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. പത്താം പ്രതിയെ വെറുതെ വിട്ടു. ടി.പി. കേസ് പ്രതി ടി.കെ. രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിൻ്റെ സഹോദരൻ മനോരജ് നാരായണൻ അടക്കമുള്ളവരാണ് കുറ്റക്കാർ.

തലശേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. തിങ്കളാഴ്‌ച കേസിൽ ശിക്ഷ വിധി പ്രഖ്യാപിക്കും. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിൻ്റെ വൈരാഗ്യത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 28 സാക്ഷികളെ കേസിൽ വിസ്ത‌രിച്ചു.

2005 ആഗസ്റ്റ് 7ന് രാവിലെ ഓട്ടോയിലെത്തിയ ഒരു സംഘം രാഷ്ട്രീയ വിരോധത്താൽ സുരജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റം ചുമത്തി 12 സിപിഎം പ്രവർത്തകർക്കെ തിരെയാണ് കേസ്. കേസിൽ ഉണ്ടായ രണ്ടു പ്രതികൾ മരിച്ചു.

Related Posts