യെല്ലോ ലൈന്‍ യാത്രക്കാര്‍ക്കായി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഒരുക്കിയിരിക്കുന്ന പുതിയ സൗകര്യം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും. നഗരത്തിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതിയ ഫീഡര്‍ ബസുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ബിഎംടിസി. ഈ ബസുകളില്‍ വീടുകളില്‍ നിന്ന് നേരെ മെട്രോ സ്‌റ്റേഷനിലേക്ക് എത്താം. ആദ്യ ബസ് രാവിലെ ആറു മണിക്ക് പുറപ്പെടും. അവസാന ബസ് രാത്രി 9.40 നാണ്. മെട്രോ ട്രെയിനുകളുടെ സമയം അനുസരിച്ചാണ് ബസുകളുടെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബിഎംആര്‍സിഎല്‍) ചേര്‍ന്നാണ് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എട്ട് പുതിയ ഫീഡര്‍ ബസുകള്‍ ഓടിക്കുന്നത്. ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടി. കഴിഞ്ഞ ദിവസം മുതലാണ് ഈ സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചത്.

Related Posts