കോൺഗ്രസ് അധ്യക്ഷനായി ആറുവർഷം പൂത്തിയാക്കിയതിൻ്റെ ഭാഗമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. നഗരത്തിലെ ഹോട്ടലിൽ നടത്തിയ വിരുന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, എം.എൽ.എ.മാർ, എം.എൽ.സി.മാർ എന്നിവർ പങ്കെടുത്തു. ജില്ല, ബ്ലോക്ക്, കോൺഗ്രസ് പ്രസിഡണ്ടുമാർക്ക് മറ്റൊരു ദിവസം വിരുന്നൊരുക്കുമെന്നും ശിവകുമാർ അറിയിച്ചു.

നേതൃമാറ്റ അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ശിവകുമാർ മന്തിമാർക്കും എം എൽ എമാർക്കും വിരുന്നൊരുക്കിയത്. കഴിഞ്ഞദിവസം ഡി കെ ശിവകുമാർ ഡാർഹിയിലെത്തി മുതിർന്ന നേതാക്കളെ കണ്ടിരുന്നു. കൂടിക്കാഴ്‌ചയെപ്പറ്റി ഡി കെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംസ്ഥാന അധ്യക്ഷനായി ആറുവർഷം പൂർത്തിയാക്കിയ ഉപമുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിലൂടെ അഭിനന്ദനങ്ങളുമറിയിച്ചു. ‘ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർക്ക് ശിവകുമാർ പ്രചോദനാത്മകമായ ഒരു മാതൃകയാണ്. ശിവകുമാറിന് ശോഭനമായ ഒരു രാഷ്ട്രീയഭാവി മുന്നിലുണ്ട്. 2028-ൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ കൂട്ടായ അഭിലാഷം. ഇതിനായി, പാർട്ടിയുടെ സംഘടനാശ്രമങ്ങളിലും പോരാട്ടങ്ങളിലും താനും പങ്കുചേരും, – സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

Related Posts