ബെംഗളൂരുവിൽ ക്യാബിനായി കാത്തുനിന്ന യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമൂർത്തി നഗറിൽ ക്യാബിനായി കാത്തുനിൽക്കുകയായിരുന്ന യുവതിയെ, വിജയ് രാഘവ് എന്നയാൾ ഇരുചക്രവാഹനത്തിലെത്തി അസഭ്യമായ ഭാഷയിൽ അധിക്ഷേപിച്ചെന്നാണ് പരാതി.സംഭവം നഗരത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.

സംഭവം മൊബൈൽ ഫോണിൽ പകർത്താൻ യുവതി ശ്രമിച്ചതോടെ 42കാരനായ പഴക്കച്ചവടക്കാരൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. പിന്നീട് യുവതി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടു.

“ഒരു സ്ത്രീക്ക് പൊതുസ്ഥലത്ത് ക്യാബിനായി കാത്തുനിൽക്കാൻ പോലും സുരക്ഷിതത്വം വേണം. ആരും ഇത്തരത്തിലുള്ള ഉപദ്രവം നേരിടേണ്ട സാഹചര്യം ഉണ്ടാകരുത്,” എന്ന് യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.







									
								

Related Posts