മെട്രോ പർപ്പിൾ ലൈൻ (വൈറ്റ്ഫീൽഡ് – ചല്ലഘട്ട) വൈറ്റ്ഫീൽഡിൽ നിന്ന് 480 മീറ്റർ കൂടി നീട്ടുന്നതിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പാതയ്ക്ക് 63 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബാംഗ്ളൂരിൻ്റെ കിഴക്കൻ മേഖലയിലെ മെട്രോ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഭാവിയിൽ മെട്രോ ഹൊസ്‌ക്കോട്ടെയിലേക്കു നീട്ടാനുമാണു വൈറ്റ് ഫീൽഡ് സ്‌റ്റേഷനിൽ നിന്ന് നീട്ടുന്നത്. ഭാവിയിൽ ഈ പാത 15 കിലോമീറ്റർ അകലെയുള്ള ഹോസ്‌കോട്ടയിലേക്ക് നീട്ടുമ്പോൾ കൂടുതൽ പ്രയോജനപ്രദമാകും.
ഐടി, ജനവാസ മേഖലയായ വൈറ്റ്ഫീൽഡിലേക്കുള്ള പർപ്പിൾ ലൈനിലൂടെ ദിവസേന നിരവധി യാത്രക്കാരാണ് യാത്ര ചെയ്യുന്നത്.

Related Posts