വനംവകുപ്പിൻ്റെ ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ
നടൻ കുഞ്ചാക്കോ ബോബനെ വനംവകുപ്പിൻ്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണാണ് നിയമനം പ്രഖ്യാപിച്ചത്. വനസംരക്ഷണം, വന്യജീവി സംരക്ഷണം, പരിസ്ഥിതി ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ കുഞ്ചാക്കോ ബോബൻ്റെ സാന്നിധ്യം സഹായകമാകുമെന്നാണ് പ്രതീക്ഷ.
‘ഗാന്ധിജിയും നവഭാരതവും’; തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നാളെ
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ നാളെ (ഒക്ടോബർ 25) വൈകിട്ട് നാലിന് തിപ്പസാന്ദ്ര ഹോളി സ്കൂളിൽ നടക്കും. ‘ഗാന്ധിജിയും നവഭാരതവും’ എന്ന വിഷയത്തിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ടി.പി.വിനോദ് മുഖ്യപ്രഭാഷണം നടത്തും. സാംസ്കാരിക പ്രവർത്തകൻ ടി.വി.പ്രതീഷ് സെമിനാർ ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 99641 13800
ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി
ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി പൂജയോടനുബന്ധിച്ചു അൾസൂർ ഗുരുമന്ദിരത്തിലും സർജപ്പുര ക്ഷേത്രത്തിലും വിജയദശമി ദിനത്തിൽ പതിവ് പ്രഭാത പൂജയെത്തുടർന്ന് വിശേഷാൽ ദക്ഷിണാമൂർത്തിപൂജയും, സരസ്വതി പൂജയും നടത്തി. തുടർന്ന് പ്രസിഡണ്ട് എൻ രാജമോഹനൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നല്‌കി വിദ്യാരംഭം കുറിച്ചു. സർജ്ജാപുര ക്ഷേത്രത്തിൽ മേൽശാന്തി രഞ്ജിത് നാരായണൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. അതോടൊപ്പം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗുരുദേവ ഭാഗവത പാരായണവും, ലളിതാസഹസ്രനാമ പാരായണവും നടത്തി. ചടങ്ങുകള്‍ക്ക് സമിതി
ദൈവദശക പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും; ആഗോള പാരായണം നാളെ
ശ്രീ നാരായണ ഗുരുദേവൻ രചിച്ച ദൈവദശകം ഒക്ടോബർ 25 ന് വൈകുന്നേരം 7.15ന് ആഗോള തലത്തിൽ പത്തുലക്ഷം പേർ ആലപിക്കുന്ന ചടങ്ങിൻ്റെ ഭാഗമായി ബാംഗ്ലൂർ ഘടകം സംഘടിച്ചു വന്ന ദൈവദശക പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. ഒക്ടോബർ 21 ന് ബാംഗ്ലൂർ എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി ഗോപകുമാർ ഐ ആർ എസ് മുഖ്യപ്രഭാഷണം നടത്തി. ഒക്ടോബർ 22ന്
രംഗശങ്കര നാടകോത്സവത്തിൽ ‘ചെവിട്ടോർമ’ നാളെ അരങ്ങേറും
ജെ.പി.നഗറിലെ രംഗശങ്കരയിൽ നടക്കുന്ന നാടകോത്സവത്തിൽ ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത ‘ചെവിട്ടോർമ’ നാടകം നാളെ അരങ്ങേറും. രാത്രി 7.30നാണ് നാടകം. വേലിയേറ്റവും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന വടക്കൻ പറവൂരിലെ പുത്തൻവേലിക്കര, തുരുത്തിപ്പുറം തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളാണ് നാടകത്തിൻ്റെ പ്രമേയം. ഈ ഗ്രാമങ്ങളിൽനിന്നുള്ള 12 പേർ തന്നെയാണ് നാടകത്തിൽ അഭിനയിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ലഭിക്കും. https://in.bookmyshow.com/plays/chevittorma/ET00519816
ഇന്ത്യ–ന്യൂസിലൻഡ് രണ്ടാം ടി20 ഇന്ന്; പരമ്പരയിൽ ലീഡ് ഉറപ്പിക്കാൻ ഇന്ത്യ
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് മത്സരം. ആദ്യ മത്സരത്തിൽ നാല് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്. പരിക്കിനെത്തുടർന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് രണ്ടാം മത്സരത്തിൽ കളിക്കാനാകില്ല. പകരക്കാരനായി കുമാർ കുശാഗ്രയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം ഇന്ത്യ
മൈസൂരു ദസറയ്ക്കിടെ പൊലീസിൻ്റെ ലാത്തിയടി; നാലുവയസ്സുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ
ദസറ ജംബൂസവാരിക്കിടെ പൊലീസിൻ്റെ ലാത്തിയടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നാലുവയസ്സുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. മൈസൂരു സ്വദേശി ഗിരീഷിൻ്റെ മകൻ ശിശിറിനാണ് പരുക്കേറ്റത്. മാതാപിതാക്കൾക്കൊപ്പം ഹൈവേ സർക്കിളിൽ ജംബൂസവാരി കാണാനെത്തിയതായിരുന്നു കുട്ടി. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തി വീശുന്നതിനിടെയാണ് ശിശിറിൻ്റെ തലയ്ക്ക് അടിയേറ്റതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ എൻ.ആർ. പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ സീമ ലട്‌കർ അറിയിച്ചു.
പട്ടം പറത്താൻ ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച നൂൽ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
പട്ടം പറത്താൻ ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച നൂൽ കഴുത്തിൽ കുരുങ്ങി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന വിദ്യ മഞ്ജുനാഥ് ഗൗഡർ (38) ആണ് മരിച്ചത്. വീട്ടിൽനിന്ന് ലാബിലേക്ക് മടങ്ങുന്നതിനിടെ സിദ്ധാരൂഢ മഠത്തിന് സമീപമായിരുന്നു അപകടം. ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴുത്തിൽ മാഞ്ച നൂൽ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹുബ്ബള്ളിയിലെ കിംസ് ആശുപത്രി
യശ്വന്തപുര റെയിൽവേ സ്റ്റേഷനിൽ പുതിയ പാർസൽ ഓഫിസ് ഉദ്ഘാടനം ചെയ്തു
യശ്വന്തപുര റെയിൽവേ സ്റ്റേഷനിൽ പുതിയ പാർസൽ ഓഫിസ് ഉദ്ഘാടനം ചെയ്തു. യശ്വന്തപുര–ചന്നസന്ദ്ര 21.70 കിലോമീറ്റർ റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ ബെംഗളൂരു ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജർ ആശുതോഷ് കെ. സിങ്ങും കെ-റൈഡ് മാനേജിങ് ഡയറക്ടർ ലക്ഷ്മൺ സിങ്ങും പങ്കെടുത്തു. പുതിയ കെട്ടിടത്തിൻ്റെ താഴത്തെ നില ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറി. പാർസൽ ഗതാഗതം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചരക്കുകൾ കൈകാര്യം
കളമശേരി സ്റ്റേഷൻ നവീകരണം: വന്ദേഭാരത് 27ന് തൃശൂർ വരെ മാത്രം
കളമശേരി റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ആർ ബെംഗളൂരു–എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) ഒക്ടോബർ 27ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. അന്നേദിവസം എറണാകുളം ജങ്ഷനിൽനിന്ന് കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് (26652) വൈകിട്ട് 3.20ന് തൃശൂരിൽനിന്ന് സർവീസ് ആരംഭിക്കും. നിയന്ത്രണത്തെ തുടർന്ന് യാത്രക്കാർ യാത്രാ ക്രമീകരണങ്ങൾ മുൻകൂട്ടി ഉറപ്പാക്കണം.