കളമശേരി റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ആർ ബെംഗളൂരു–എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) ഒക്ടോബർ 27ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

അന്നേദിവസം എറണാകുളം ജങ്ഷനിൽനിന്ന് കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് (26652) വൈകിട്ട് 3.20ന് തൃശൂരിൽനിന്ന് സർവീസ് ആരംഭിക്കും. നിയന്ത്രണത്തെ തുടർന്ന് യാത്രക്കാർ യാത്രാ ക്രമീകരണങ്ങൾ മുൻകൂട്ടി ഉറപ്പാക്കണം.

Related Posts