മൈസൂരു – ബംഗളുരു ദേശീയപാത 275ൽ ആകെ പിരിച്ചെടുത്ത ടോൾ 855.79 കോടി രൂപ. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) നിർമ്മിച്ച 119 കിലോമീറ്റർ ദൂരമുള്ള ആക്സസ്-കൺട്രോൾഡ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്.

ബംഗളൂരു സൗത്ത് താലൂക്കിലെ ബിദാതിക്കടുത്ത് കണിമിനികെയിലും മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ഗണൻഗുരു ഹൈവേയിലും രാമനഗര താലൂക്കിലെ ശേഷഗിരി ഹള്ളിയിലും ടോൾ പ്ലാസക ളുണ്ട്.

Related Posts