ഒന്നര മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കുഴൽകിണറിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്‌തു. ചിക്കമംഗളൂരു ജില്ലയിൽ കടൂർ താലൂക്കിലെ അലഘട്ട ഗ്രാമത്തിലെ 28 കാരിയായ ഭാരതിയെയാണ് കുഴൽ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജയ് ഒന്നര മാസം മുമ്പ് കാണാതായതായി എന്ന് പറഞ്ഞു കടൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

വിജയും ഭാര്യയും തമ്മിലുണ്ടായ തർക്കത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. വിജയ് കൃഷിയിടത്തിലെ ഉപയോഗിക്കാത്ത കുഴൽകിണറിൽ മൃതദേഹം താഴ്ത്തുകയും ദ്വാരം അടക്കുകയും ചെയ്തു. കൊലപാതകത്തിൽ മാതാപിതാക്കൾക്കും പങ്കുള്ളതായി പോലീസ് കണ്ടെത്തി. വിജയ്‌യുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ പോലീസ് തുടർന്ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Posts